/kalakaumudi/media/post_banners/5fc1a05217befe3bd4f4c1f41204958aca9eff571780df5af4c2d1ec02b56e1a.jpg)
ലാന്‍ഡ് റോവര്‍ പുതിയ ഡിസ്‌കവറി സ്‌പോര്‍ട് മോഡലിനെ ഇന്ത്യയിലവതരിപ്പിച്ചു. ഡല്‍ഹി എക്‌സ്‌ഷോറൂമില്‍ 42.48 ലക്ഷം രൂപയ്ക്കാണ് 2018 മോഡല്‍ ഡിസ്‌കവറി സ്‌പോര്‍ട് അവതരിച്ചിരിക്കുന്നത്. പ്യുവര്‍, എസ്ഇ, എച്ച്എസ്ഇ എന്നീ വേരിയന്റുകളിലാണ് പുത്തല്‍ മോഡല്‍ ഡിസ്‌കവറി സ്‌പോര്‍ടിനെ പരിചയപ്പെടുത്തുന്നത്.
2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിയോടുകൂടിയാണ് ഇത് വിപണിയിലെത്തിയിരിക്കുന്നത്. 147 കുതിരശക്തിയും 382 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിനുല്പാദിപ്പിക്കുന്നത്. ചക്രങ്ങളിലേക്ക് വീര്യം പകരാന്‍ 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും എന്‍ജിനില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്.
കമ്മ്യൂട്ട് മോഡ്, വൈ-ഫൈ ഹോട്ട്സ്പോട് റൂട്ട് പ്ലാനര്‍ എന്നിവയാണ് അകത്തളത്തിലെ പ്രധാന സവിശേഷതകള്‍. ഇന്‍ഫോടെയ്ന്‍മെന്റ് ഫീച്ചറുകള്‍ക്ക് കരുത്തേകുന്ന ഇന്‍കണ്‍ട്രോള്‍-പ്രോ സര്‍വീസുകളാണ് അകത്തളത്തിലെ മറ്റൊരു ശ്രദ്ധേയമായ സവിശേഷത.