/kalakaumudi/media/post_banners/d8a28ced8b9ab564ee6fe536abdbec6048293dca4ac280fc284e497fb1807b0f.jpg)
ഇരു ചക്ര മോട്ടോർ വാഹനങ്ങളിൽ ഏറ്റവും അധികം ജനശ്രദ്ധ നേടിയ സ്കൂട്ടറാണ് ഹോണ്ടയുടെ ആക്ടിവ 125. ആക്ടിവയുടെ പഴയ മോഡലിൽ നിന്നും വ്യത്യസ്തമായ ഫീച്ചറുകൾ പുതിയ മോഡലിൽ നൽകിയിട്ടുണ്ട്. 60Kmpl മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ട്യൂബ് ലെസ് ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഡ്രം ബ്രെക്കിങ് സിസ്റ്റമാണ് മുൻവശത്തും പിൻ വശത്തും ഉപയോഗിച്ചിരിക്കുന്നത്. 8.63 PS @ 6500 rpm പവർ പുതിയ മോഡൽ ആക്ടിവ 125 നൽകും. ഹെഡ് ലാമ്പുകളിലും ഇൻഡിക്കേറ്ററുകളിലും ആക്ടിവ 125 പുതുമ വരുത്തിയിട്ടുണ്ട്. 108 കിലോഗ്രാമാണ് വാഹനത്തിന്റെ ഭാരം. ഏകദേശം 64000 രൂപയാണ് ഡൽഹി ഷോറൂമിൽ ആക്ടിവ 125ന്റെ വില.