/kalakaumudi/media/post_banners/3cd9f95514920d2a8062564639fdbd5de5d47b73d52e05539a6082c14d42c62a.jpg)
മാരുതി സുസുക്കിയുടെ വാഹന നിരയിൽ ഏറ്റവുമധികം ജനപ്രീതി നേടിയ മോഡലുകളിലൊന്നാണ് 'ഡിസയർ'. ഇപ്പോഴിതാ വാഹനപ്രേമികളെ മനംകവരാൻ തകർപ്പൻ മേക്കോവറുമായി 2020 ഡിസയർ മാരുതി സുസുക്കി അവതരിപ്പിച്ചു.നിരവധി പുത്തൻ ഫീച്ചറുകൾ 2020 ഡിസയറിൽ അവതരിപ്പിച്ചിട്ടുണ്ട്. മാരുതി സുസുക്കി ബലേനോയിലെ 1.2 ഡ്യുവൽജെറ്റ് വിവിടി സ്മാർട് ഹൈബ്രിഡ് എൻജിൻ തന്നെയാകും പുതിയ ഡിസയറിന് കരുത്ത് പകരുക. 89 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കും ഈ എൻജിന്‍ സൃഷ്‍ടിക്കും. 24 കിലോമീറ്റർ മൈലേജുണ്ടാകും. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളോട് കൂടിയതാണ് ഹെഡ്ലാമ്പുകള്‍, പുതിയ ഫോഗ്‌ലാമ്പുകളും, പിന്നിലെ എല്‍ഇഡി ടെയില്‍ലാമ്പുംവാഹനത്തെ കൂടുതൽ ആകർഷകമാക്കുന്നു. 1.2 ലിറ്റർ, 4 സിലിണ്ടർ 83 ബിഎച്ച്പി പെട്രോൾ, 1.3 ലിറ്റർ 4 സിലിണ്ടർ 75 ബിഎച്ച്പി ഡീസൽ എന്നിവയാണ് എഞ്ചിനുകൾ. ഓക്‌സ്‌ഫോര്‍ഡ് ബ്ലൂ, ഷെര്‍വുഡ് ബ്രൗണ്‍ എന്നീ പുതു നിറങ്ങളിലും ഡിസയര്‍ വിപണിയില്‍ ലഭ്യമാണ്. സുസുക്കിയുടെ സ്മാർട്ട് ഹൈബ്രിഡ് ടെക്നോളജിയിലെ ഐഡിൽ സ്മാർട്ട് സ്റ്റോപ് സാങ്കേതിക വിദ്യയാണ് പുതിയ ഡിസയറിൽ അവതരിപ്പിച്ചിരിക്കുന്നത്.