രണ്ടാം തലമുറ ജിഎല്‍എ പ്രീ ബുക്കിംഗ് ആരംഭിച്ച് ബെന്‍സ്

By Aswany Mohan K.27 04 2021

imran-azhar

 

 

 

മുംബൈ: രണ്ടാം തലമുറ ജിഎല്‍എ എസ്യുവിയുടെ പ്രീ ബുക്കിംഗ് കമ്പനി ഇന്ത്യയില്‍ ആരംഭിച്ചു. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ മെഴ്സേഡസ് ബെന്‍സിന്റെ ഏറ്റവും ചെറിയ എസ്യുവിയാണ് ജിഎല്‍എ.

 

രണ്ടാം തലമുറ ജിഎല്‍എ എസ്യുവിയുടെ പ്രീ ബുക്കിംഗ് കമ്പനി ഇന്ത്യയില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട് മെഴ്സേഡസ് ബെന്‍സ് ഇന്ത്യാ വെബ്സൈറ്റില്‍ പുതിയ ജിഎല്‍എ ലിസ്റ്റ് ചെയ്തതായും ഒരു ലക്ഷം രൂപയാണ് ബുക്കിംഗ് തുക എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

 

വാഹനത്തെ ഈ മാസം വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ വിവിധ സംസ്ഥാനങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഒരുപക്ഷേ വിപണി അവതരണം അടുത്ത മാസമായിരിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

 

പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ പുതിയ മെഴ്സേഡസ് ബെന്‍സ് ജിഎല്‍എ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ എ ക്ലാസ് ലിമോസിന്‍ ഉപയോഗിക്കുന്ന 1.3 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ കടമെടുത്തേക്കും.

 

എഎംജി ലൈന്‍ എന്ന ടോപ് സ്പെക് വേരിയന്റ് കൂടി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 40 ലക്ഷം രൂപയില്‍ എക്സ് ഷോറൂം വില ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

2020 ദില്ലി ഓട്ടോ എക്സ്പോയിലാണ് പുതു തലമുറ മെഴ്സേഡസ് ബെന്‍സ് ജിഎല്‍എ ഇന്ത്യയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. 2020 മദ്ധ്യത്തോടെ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്.

 

ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ട് ആസ്ഥാനമായ ആഡംബര കാര്‍ നിര്‍മാതാക്കള്‍ ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ നിശ്ചയിച്ച 15 കാറുകളിലൊന്നാണ് പുതിയ ജിഎല്‍എ.

 

 

OTHER SECTIONS