
2020-ല്‍ ലോഞ്ച് ചെയ്തതു മുതല്‍ 3.68 ലക്ഷം യൂണിറ്റ് സോനെറ്റ് ആണ് കിയ വിറ്റഴിച്ചത്. നാല് വര്‍ഷം കൊണ്ട് നിരവധി എതിരാളികളെ കിയ മലര്‍ത്തി അടിച്ചു. ആഗോളതലത്തില്‍ കിയയുടെ മികച്ച അഞ്ച് വിപണികളിലൊന്നാണ് ഇന്ത്യ.
സോനെറ്റിന്റെ നിര്‍മാണം മത്സരബുദ്ധിയോടെ നോക്കിക്കണ്ട കിയ നാല് മീറ്റര്‍ കോംപാക്റ്റ് എസ്യുവി വിഭാഗത്തിലെ എതിരാളികളെ മുഴുവന്‍ തകര്‍ക്കുകയായിരുന്നു. അതില്‍ ഹ്യുണ്ടായ് വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ടാറ്റ നെക്സണ്‍ തുടങ്ങിയ കാറുകളും ഇതില്‍ ഉള്‍പെടുന്നു.
കോവിഡും ലോക്ക് ഡൗണും വരുത്തിയ അനിശ്ചിതത്വത്തെയും സോനെറ്റ് മറികടന്നു എന്ന് കമ്പനി അവകാശപ്പെടുന്നു.
ഓണ്‍ബോര്‍ഡ് എയര്‍ പ്യൂരിഫയര്‍ ഘടിപ്പിച്ച ലോകത്തിലെ ആദ്യത്തെ കാറാണ് സോനെറ്റ് എന്ന് കമ്പനി പറയുന്നു.
സണ്‍റൂഫ് വെന്റിലേറ്റഡ് സീറ്റുകള്‍, ഡീസല്‍ ഓട്ടോമാറ്റിക് ഉള്‍പ്പെടെയുള്ള എഞ്ചിനുകളുടെ ലഭ്യത, ഇന്റീരിയര്‍ ഫിറ്റും ഡിസൈനും നന്നായി പ്രതിഫലിപ്പിക്കുന്ന പ്രീമിയം പൊസിഷനിംഗ്, ഈ സെഗ്മെന്റിലെ കുറഞ്ഞ വില തുടങ്ങിയവയാണ് സോനെറ്റിലേക്ക് ഉപയോക്താക്കളെ അടുപ്പിച്ച ഫീച്ചറുകള്‍.
സോനെറ്റിന്റെ പുതിയ ഫീച്ചറുകള്‍...
പുതിയ ലുക്കിലാണ് 2024 കിയ സോനെറ്റ് എത്തുന്നത്. പുതിയ ഹെഡ്ലൈറ്റുകളും ടെയില്‍ ലൈറ്റുകളും പുതിയ ബമ്പറുകളുമടക്കം നിരവധി മാറ്റങ്ങളാണ് കിയ സോനെറ്റില്‍ ഒരുക്കിയിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഉപകരണങ്ങളുടെ ഭാഗമായി ഘടിപ്പിച്ച ആറ് എയര്‍ബാഗുകള്‍ ഉള്‍പ്പെടുന്ന 15 സുരക്ഷാ ഫീച്ചറുകളും സോനെറ്റിലുണ്ട്.
10.25-ഇഞ്ച് ഇന്‍സ്ട്രുമെന്റ് പാനല്‍ ഇന്‍ഫൊടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേയാണ് മറ്റൊരു പ്രത്യേകത.
ഓണ്‍ബോര്‍ഡ് എയര്‍ പ്യൂരിഫയര്‍, റിയര്‍ വിന്‍ഡോ ബ്ലൈന്റുകള്‍ പോലെയുള്ള ഉപയോഗപ്രദമായവയും വാഗ്ദാനം ചെയ്യുന്നു. ബോസ് സ്പീക്കറുകളും എല്‍ഇഡി ആംബിയന്റ് ലൈറ്റിംഗും ഓണ്‍-ബോര്‍ഡ് മ്യൂസിക് അനുസരിച്ച് മോഡുലേറ്റ് ചെയ്യാന്‍ സാധിക്കും.
12 ലിറ്റര്‍ സ്വാഭാവിക ആസ്പിരലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍, 15 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍, 1 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു.വിലയെക്കുറിച്ച് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെങ്കിലും, ഡിസംബര്‍ 20 മുതല്‍ ബുക്കിംങ് ആരംഭിക്കുമെന്ന് കിയ അറിയിച്ചു.