650 സി സി പുതിയ എന്‍ഫീല്‍ഡ് ബൈക്കുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

മുംബയ്: ഇറ്റലിയിലെ മിലാനില്‍ നടന്ന മോട്ടോര്‍ സൈക്കിള്‍ ഷോയില്‍ അരങ്ങേറിയ 650 സി സി ട്വിന്‍ സിലിണ്ടര്‍ റോയല്‍

author-image
praveen prasannan
New Update
650 സി സി പുതിയ എന്‍ഫീല്‍ഡ് ബൈക്കുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

മുംബയ്: ഇറ്റലിയിലെ മിലാനില്‍ നടന്ന മോട്ടോര്‍ സൈക്കിള്‍ ഷോയില്‍ അരങ്ങേറിയ 650 സി സി ട്വിന്‍ സിലിണ്ടര്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗോവയില്‍ നടന്ന 2017 റൈഡര്‍ മാനിയ ചടങ്ങില്‍ വച്ചാണ് കോണ്ടിനെന്‍റല്‍ ജി ടി 650, ഇന്‍റര്‍സെപ്റ്റര്‍ ഐ എന്‍ ടി 650 മോട്ടോര്‍ ബൈക്കുകളെ അവതരിപ്പിച്ചത്.

എന്നാല്‍ അടുത്ത വര്‍ഷത്തോടെ മാത്രമേ ഇന്ത്യയില്‍ ഇവയുടെ വില്‍പന തുടങ്ങുകയുള്ളൂ. വില സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

എന്‍ഫീല്‍ഡിന്‍റെ പഴയ മോഡലുകളോട് സാമ്യമുള്ള രൂപ കല്‍പനയാണ്. ഇന്‍റര്‍സെപ്റ്ററിന്‍റേത്. റൌണ്ട് ഹെഡ് ലൈറ്റും ട്വിന്‍ പോഡ് ഇന്‍സ്ട്രുമന്‍റ് ക്ളസ്റ്ററും ഈ ബൈക്കിലെ സവിശേഷത്. ബൈക്കിന് 202 കിലോ ഭാരമുണ്ട്. 1165 എം എം ഉയരവും 789 എം എം വീതിയും 174 എം എം ഗ്രൌണ്ട് ക്ളിയറന്‍സുമുണ്ട്.

പുതിയ കോണ്ടിനന്‍റല്‍ ജി ടി 650 നിലവിലെ കോണ്ടിനെന്‍റല്‍ ജി ടിയുടെ കരുത്തുറ്റ പതിപ്പാണ്. ഇന്‍റര്‍സെപ്റ്ററിന് സമാനമായ നീളമാണുള്ളതെങ്കിലും വീതിയും ഉയരവും കുറവാണ്. സുരക്ഷയ്ക്കായി എ ബി എസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭാരം 198 കിലോഗ്രാമാണ്. സിംഗിള്‍ സീറ്റാക്കി മാറ്റാനും കഴിയും.

650 cc new enfield bike in india