/kalakaumudi/media/post_banners/114f8e4ef3117071e4bb4dc55d3dd8b2b2aab08a9c52a248440e10a0dfbd4839.jpg)
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഓഡി എജി 850,000 ഡീസല്‍ കാറുകള്‍ തിരിച്ചുവിളിക്കുന്നു. യുഎസ്, കാനഡ ഒഴികെയുള്ള രാജ്യങ്ങളില്‍ വിറ്റഴിക്കപ്പെട്ട ആറ്, എട്ട് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുള്ള കാറുകളാണ് തിരിച്ചുവിളിക്കുന്നത്. ഇതേ എന്‍ജിനുള്ള പോര്‍ഷെ, ഫോക്സ്വാഗണ്‍ വാഹനങ്ങള്‍ക്ക് സൌജന്യ സേവനം ലഭ്യമാണെന്നും ഓഡി അറിയിച്ചു.
കാറുകളിലെ മലിനീകരണ സംവിധാനം കാര്യക്ഷമമാക്കാനാണ് നടപടി. മലിനീകരണം സംബന്ധിച്ച വിവാദത്തില്‍ കുടുങ്ങിയതിന് ശേഷം ഇയു5, ഇയു6 ഡീസല്‍ എന്‍ജിനുള്ള കാറുകളില്‍ റെട്രോഫിറ്റ് ചെയ്യാമെന്ന് ഓഡി ഉറപ്പുനല്‍കിയിരുന്നു.