By parvathyanoop.20 07 2022
തിരുവനന്തപുരം:പ്രമുഖ ജര്‍മന്‍ നിര്‍മ്മിത ഔഡി കാറുകളുടെ പ്രദര്‍ശനം 20ന് തിരുവനന്തപുരം കവടിയാറുള്ള സായ് ട്രിവാന്‍ഡ്രം ഗോള്‍ഫ് ക്‌ളബ്ബില്‍ നടക്കും.നിലവില്‍ 14 കാറുകളാണ് ഔഡി ഇന്ത്യയില്‍ പുറത്തിറക്കുന്നത്.ഔഡിയുടെ ഏറ്റവും പുതിയ മോഡലുകളായ A6 ഉം Q7 നുമാണ് ആദ്യമായി പ്രദര്‍ശനത്തിനെത്തുന്നത്.
രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയാണ് പ്രദര്‍ശനസമയം.ഔഡി കാറുകളുടെ കേരളത്തിലെ പുതിയ വിതരണക്കാരായ പി.പി.എസ് മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ഈ സുവര്‍ണാവസരം തിരുവനന്തപുരം നിവാസികള്‍ക്ക് ഒരുക്കിയിരിക്കുന്നത്. പ്രത്യേക ഫിനാന്‍സ് സ്‌കീമുകളും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :9249412345.