ബിഎംഡബ്ല്യു എക്‌സ് 3 കൂടുതല്‍ സൗകര്യങ്ങളുമായി ഇന്ത്യന്‍ വിപണിയില്‍

ബിഎംഡബ്ല്യു എക്‌സ് 3 കൂടുതല്‍ സൗകര്യങ്ങളുമായി ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നു.ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു മൂന്നാംതലമുറയായ എക്‌സ്3 യാണ് ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്ന പുത്തന്‍ മോഡല്‍.

author-image
ambily chandrasekharan
New Update
ബിഎംഡബ്ല്യു എക്‌സ് 3 കൂടുതല്‍ സൗകര്യങ്ങളുമായി ഇന്ത്യന്‍ വിപണിയില്‍

ബിഎംഡബ്ല്യു എക്‌സ് 3 കൂടുതല്‍ സൗകര്യങ്ങളുമായി ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നു.ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു മൂന്നാംതലമുറയായ എക്‌സ്3 യാണ് ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്ന പുത്തന്‍ മോഡല്‍. എക്സ്പഡീഷന്‍, ലക്ഷ്വറി ലൈന്‍ എന്നീ രണ്ടു വകഭേദങ്ങളിലാണ് പുതിയ എക്‌സ്3-യുടെ വരവ്. 49.99 ലക്ഷം രൂപ മുതല്‍ 56.70 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ ഡല്‍ഹി എക്സ്ഷോറൂം വില.കൂടാതെ രണ്ടാം തലമുറ എക്‌സ് 3യെക്കാള്‍ 61 എംഎം നീളവും 17 എംഎം വീതിയും 16 എംഎം ഉയരവും 54 എംഎം വീല്‍ബേസും പുതിയ എക്‌സ് 3യില്‍ കൂടുതലുണ്ട്. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ട്വിന്‍പവര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ 190 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമേകും. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് വഴി നാലു വീലിലേക്കും ഒരുപോലെ കരുത്തെത്തും.
മാത്രവുമല്ല, പുതിയ സെവന്‍ സീരീസ് പണികഴിപ്പിച്ച അതേ ലൈറ്റ് വെയ്റ്റ് പ്ലാറ്റ്ഫോമിലാണ് എക്‌സ്3-യുടെ നിര്‍മാണം. ഇതുവഴി വാഹനത്തിന്റെ ഭാരം മുന്‍മോഡലിനെ അപേക്ഷിച്ച് 55 കിലോഗ്രാം കുറയ്ക്കാനും സ്ഥലസൗകര്യം വര്‍ധിപ്പിക്കാനും സാധിച്ചു. ഇതിനു പുറമെ എട്ട് സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാനും സാധിക്കുന്നതാണ്. മാത്രവുമല്ല, മണിക്കൂറില്‍ 213 കിലോമീറ്ററാണ് പരമാവധി വേഗതയും ഉണ്ട്. ഔഡി ക്യു 5, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ട്ട്, മെഴ്സിഡീസ് ബെന്‍സ് ജിഎല്‍സി, വോള്‍വോ എക്സി 60 എന്നിവയാണ് ഇവിടെ എക്സ് 3-യുടെ എതിരാളികള്‍.
2003-ല്‍ നിരത്തിലെത്തിയ എക്സ് 3-യുടെ 15 ലക്ഷത്തോളം യൂണിറ്റുകള്‍ ഇതുവരെ വിവിധ രാജ്യങ്ങളില്‍ ബിഎംഡബ്ല്യു വിറ്റഴിച്ചിട്ടുണ്ട്. നവീനവും ആകര്‍ഷണീയവുമായ ഡിസൈനിലാണ് പുതിയ എക്സ് 3 എസ്.യു.വി.യുടെ അകവും പുറവും അണിയിച്ചൊരുക്കിയത്. മുന്‍വശത്തെ കിഡ്നി രൂപത്തിലുള്ള വലിയ ക്രോം ഗ്രില്‍, ഹെക്സഗണല്‍ ഡിസൈനിലുള്ള അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്ലൈറ്റ്, എല്‍ഇഡി ഫോഗ് ലാംമ്ബ്, എല്‍ഇഡി ടെയില്‍ലൈറ്റ്, റൂഫ് സ്പോയിലര്‍, എക്സ്ഹോസ്റ്റ് ടെയില്‍ പൈപ്പ്, 19 ഇഞ്ച് ലൈറ്റ് അലോയി വീല്‍, പനോരമിക് സണ്‍റൂഫ് എന്നിവ ഒറ്റനോട്ടത്തില്‍ ശ്രദ്ധയില്‍പ്പെടും. അകത്തും ബിഎംഡബ്ല്യുവിന്റ തനത് ആഡംബരത്തിന് ഒട്ടും കുറവില്ല.

BMW X3 NEW MODEL CAR IN INDIA