/kalakaumudi/media/post_banners/034f6f98dfa357375ac5dc080a74d2a7a06f201063ea1b881d2561cadb0d5be7.jpg)
ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നു മുതല്‍ ബിഎസ് 3 വാഹനങ്ങള്‍ നിരോധിക്കാനുള്ള അന്തിമ തീരുമാനം വന്നതോടെ സ്‌റ്റോക്ക് വിറ്റഴിക്കാന്‍ വാഹന നിര്‍മാതാക്കള്‍ വന്‍തോതില്‍ വിലക്കിഴിവ് പ്രഖ്യാപിക്കുന്നു. ഹീറോ മോട്ടോര്‍കോര്‍പ്, ഹോണ്ട, സ്‌കൂട്ടര്‍ ഇന്ത്യ തുടങ്ങിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് 12,500 രൂപവരെ വിലക്കിഴിവുമായി രംഗത്തുള്ളത്. ഇരുചക്ര വാഹന വിപണിയില്‍ മുന്‍നിരയിലുള്ള ഹീറോ മോട്ടോര്‍കോര്‍പ് 12,500 രൂപവരെയാണ് വിലക്കിഴിവ് നല്‍കുന്നത്. സ്‌കൂട്ടറുകള്‍ക്ക് 12,500 രൂപയും പ്രീമിയം ബൈക്കുകള്‍ക്ക് 7,500 രൂപയും എന്‍ട്രി ലെവല്‍ ബൈക്കുകള്‍ക്ക് 5000 രൂപയുമാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഹോണ്ടയും സ്‌കൂട്ടര്‍ ഇന്ത്യയും ബിഎസ് 3 വാഹനങ്ങള്‍ക്ക് നല്‍കുന്നത് പരമാവധി 10,000 രൂപവരെ വിലക്കിഴിവാണ്. 6.71 ലക്ഷം ബിഎസ് 3 ഇരുചക്രവാഹനങ്ങളാണ് വിവിധ പ്ലാന്റുകളില്‍ കെട്ടിക്കിടക്കുന്നത്. ഇരുചക്രവാഹന വിപണിയില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത വിലക്കിഴിവുമായാണ് വാഹന നിര്‍മാതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.