ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം; വാഹനങ്ങള്‍ക്ക് നിരോധനം

ഡല്‍ഹിയില്‍ വായു നിലവാര ഇന്‍ഡക്സ് 400 പോയന്റിലേക്ക് ഉയര്‍ന്നതോടെ വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തി ഡല്‍ഹി. മലിനീകരണ തോത് കുറയ്ക്കാനായി ഭാഗമായി എന്‍.സി.ആര്‍. മേഖലയില്‍ ബി.എസ്.3 പെട്രോള്‍ വാഹനങ്ങളും ബി.എസ്.4 ഡീസല്‍ വാഹനങ്ങള്‍ക്കുമാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

author-image
webdesk
New Update
ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം; വാഹനങ്ങള്‍ക്ക് നിരോധനം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു നിലവാര ഇന്‍ഡക്സ് 400 പോയന്റിലേക്ക് ഉയര്‍ന്നതോടെ വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തി ഡല്‍ഹി. മലിനീകരണ തോത് കുറയ്ക്കാനായി ഭാഗമായി എന്‍.സി.ആര്‍. മേഖലയില്‍ ബി.എസ്.3 പെട്രോള്‍ വാഹനങ്ങളും ബി.എസ്.4 ഡീസല്‍ വാഹനങ്ങള്‍ക്കുമാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

ഡിസംബര്‍ 22 മുതല്‍് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരുമെന്നാണ് ഡല്‍ഹി ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്. നിര്‍ദേശം മറികടന്ന് വാഹനവുമായി ഡല്‍ഹി എന്‍.സി.ആര്‍. മേഖലയില്‍ ഇറങ്ങുന്നവര്‍ക്ക് 20,000 രൂപ വരെ പിഴ ചുമത്തുമെന്നാണ് ഗതാഗത വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. അടിയന്തിര സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല.

ഈ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ ഡല്‍ഹിയില്‍ പെട്രോള്‍-ഡീസല്‍ കാറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും വായു നിലവാരം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് നവംബര്‍ മാസത്തോടെ നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍, ഡിസംബര്‍ 22-ലെ റിപ്പോര്‍ട്ട് അനുസരിച്ച് വായു നിലവാരം അപകടമായ രീതിയിലേക്ക് മാറിയതിനെ തുടര്‍ന്നാണ് വീണ്ടും വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

delhi Latest News newsupdate pollution . vehicle ban