/kalakaumudi/media/post_banners/741314a31432e2c95fc88a589794d8ad218a9fdfe5f67c47f5805e51ea7c6834.jpg)
ബജാജിന്റെ ക്യൂട്ട് ആണ് ഈ ശ്രേണിയില്‍ നാനോയുടെ കരുത്തനായ എതിരാളിയായി അവതരിച്ചിരിക്കുന്നത്. ഏറ്റവും വിലകുറഞ്ഞ ചെറുകാര്‍ എന്ന ഖ്യാതി ടാറ്റ നാനോയ്ക്ക് നഷ്ടപ്പെട്ടേക്കുമോ എന്ന സംശയവും നിലനില്‍ക്കുന്നു. 2012 ഓട്ടോ എക്‌സ്‌പോയില്‍ ലോകത്തിലെ ഏറ്റവും ചെറിയ കാറായ ക്യൂട്ടിനെ ബജാജ് അവതരിപ്പിച്ചിരുന്നു എങ്കിലും ഇന്ത്യയില്‍ വിപണനം നടത്തിയിരുന്നില്ല.ഈ ക്യൂട്ട് പല വിദേശരാജ്യങ്ങളിലും ഇതിനോടകം വന്‍ സ്വീകാര്യത നേടി കഴിഞ്ഞിരിക്കുകയാണ്. ചിലവ് ചുരുക്കലിന്റെ ഭാഗമായി എ സി, പവര്‍ സ്റ്റിയറിങ്, പവര്‍ വിന്‍ഡോസ്, ഓഡിയോ സിസ്റ്റം എന്നിവ വാഹനത്തില്‍ നല്‍കിയിട്ടില്ല. ഓറഞ്ച്, ചുവപ്പ്, വയലറ്റ്, പച്ച, വെള്ള, കറുപ്പ് എന്നീ നിറങ്ങളില്‍ ക്യൂട്ട് ലഭ്യമാകുന്നതുമാണ്.216.6 സി.സി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ക്യൂട്ടിനെ കുതിപ്പിക്കുന്നത് . മണിക്കൂറില്‍ 70 കിലോമീറ്ററാണ് പരമാവധി വേഗത. 36 കിലോമീറ്ററാണ് ഇന്ധനക്ഷമത. വില തന്നെയാണ് ക്യൂട്ടിന്റെ സവിശേഷത. 1.2 ലക്ഷം രൂപക്ക് ക്യൂട്ട് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുമെന്നാണ് സൂചന.