ബെന്‍സ് എ.എം.ജി. സ്വന്തമാക്കി അപര്‍ണ ബാലമുരളി

By parvathyanoop.18 09 2022

imran-azhar

 

 

സിനിമകളിലൂടെ പ്രേക്ഷക ഇഷ്ടം നേടിയ നടിയാണ് അപര്‍ണ ബാലമുരളി. മഹേഷിന്റെ പ്രതികാരം സിനിമയിലെ അപര്‍ണയുടെ ജിംസി എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവില്ല. മലയാളത്തിനു പുറമേ തമിഴിലും താരം സജീവമാണ്.
ദേശീയ അവാര്‍ഡ് നേട്ടത്തിന്റെ നില്‍ക്കുന്ന അപര്‍ണ ബാലമുരളി ഇപ്പോള്‍ മെഴ്സിഡസ് ബെന്‍സിന്റെ എ.എം.ജി. ജി.എല്‍.എ.35 സ്വന്തമാക്കി.

 

ജസ്റ്റ് എ.എം.ജി. തിങ്ങ്സ് എന്ന കുറിപ്പോടെ പുതിയ വാഹനം സ്വന്തമാക്കിയ വിവരം അപര്‍ണ ബാലമുരളി തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. 59.40 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.മെഴ്സിസീസ് വാഹനശ്രേണിയിലെ ഏറ്റവും കുഞ്ഞന്‍ എസ്.യു.വിയാണ് അപര്‍ണയുടെ ഗ്യാരേജിലെത്തിയിട്ടുള്ള ജി.എല്‍.എ.35. മികച്ച ഡിസൈനിലാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്.

 

എ.എം.ജി മോഡല്‍ സിഗ്നേച്ചര്‍ 15 വെര്‍ട്ടിക്കിള്‍ സ്ലാറ്റ് പാനമേരിക്കാന ഗ്രില്ല്, എല്‍.ഇ.ഡി ഡി.ആര്‍.എല്‍ നല്‍കിയിട്ടുള്ള ഹൈ പെര്‍ഫോമെന്‍സ് ഹെഡ്‌ലൈറ്റ്, വലിയ എയര്‍ ഇന്‍ടേക്കുകള്‍ നല്‍കിയിട്ടുള്ള ബംമ്പര്‍ എന്നിവയാണ് ഈ മോഡലിനെ സ്‌റ്റൈലിഷാക്കുന്നത്.മെഴ്സിസീഡിന്റെ മറ്റ് വാഹനങ്ങള്‍ പോലെ ആഡംബര ഭാവമാണ് അകത്തളത്തിനുള്ളത്.

 

ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള സീറ്റുകള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനും ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററിനുമായി 10.25 ഇഞ്ച് വലിപ്പമുള്ള രണ്ട് ഡിസ്പ്ലേകള്‍, ഗ്ലോസി പിയാനോ ബ്ലാക്ക് നിറത്തിലുള്ള സെന്റര്‍ കണ്‍സോള്‍, 64 നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിങ്ങ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയവാണ് ഇന്റീരിയറിലെ ഹൈലൈറ്റ്2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാണ് ഈ വാഹനം എത്തുന്നത്.

 

1991 സി.സിയില്‍ 301.73 ബി.എച്ച്.പി. പവറും 400 എന്‍.എം.ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 5.1 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്ററാണ്.

 


മലയാളത്തില്‍ ഇനി ഉത്തരമാണ് അപര്‍ണയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ട്രെയിലറും ഇതിനോടകം ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. അപര്‍ണയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുധീഷ് രാമചന്ദ്രനാണ്.

 

OTHER SECTIONS