നിരത്തു കീഴടക്കാന്‍ ബജാജിന്റെ പുത്തന്‍ അവതാരം 'പള്‍സര്‍ എന്‍ എസ് 160'

രാജ്യത്തെപ്രമുഖ ടൂ വീലര്‍ നിര്‍മാതാക്കളായ ബജാജില്‍ നിന്നും പുതിയൊരു താരം കൂടി നിരത്തു കീഴടക്കാന്‍ വരുന്നു. മത്സരം ഏറെ കടുത്ത 160 സിസി സെഗ്മെന്റിലേക്കാണ് കമ്പനി തങ്ങളുടെ പുതിയ മോഡലായ പള്‍സര്‍ എന്‍ എസ് 160 അവതരിപ്പിക്കുന്നത്. അടുത്തിടെ ബജാജ് പിന്‍വലിച്ച പള്‍സര്‍ എ എസ് 150 യുടെ പിന്‍ഗാമിയായാണ് പള്‍സര്‍ എന്‍ എസ് 160 എത്തുന്നത്

author-image
S R Krishnan
New Update
നിരത്തു കീഴടക്കാന്‍ ബജാജിന്റെ പുത്തന്‍ അവതാരം 'പള്‍സര്‍ എന്‍ എസ് 160'

രാജ്യത്തെപ്രമുഖ ടൂ വീലര്‍ നിര്‍മാതാക്കളായ ബജാജില്‍ നിന്നും പുതിയൊരു താരം കൂടി നിരത്തു കീഴടക്കാന്‍ വരുന്നു. മത്സരം ഏറെ കടുത്ത 160 സിസി സെഗ്മെന്റിലേക്കാണ് കമ്പനി തങ്ങളുടെ പുതിയ മോഡലായ പള്‍സര്‍ എന്‍ എസ് 160 അവതരിപ്പിക്കുന്നത്. അടുത്തിടെ ബജാജ് പിന്‍വലിച്ച പള്‍സര്‍ എ എസ് 150 യുടെ പിന്‍ഗാമിയായാണ് പള്‍സര്‍ എന്‍ എസ് 160 എത്തുന്നത്. രൂപത്തിലും ഭാവത്തിലും അടിമുടി മാറിയാണ് ഈ അപ്ഗ്രഡേഷനുമായി ബജാജ് എത്തുന്നത്. തുര്‍ക്കിയില്‍ ബജാജ് ഇതിനകം പള്‍സര്‍ എന്‍എസ് 160 യെ ലഭ്യമാക്കി കഴിഞ്ഞു. ഫ്രണ്ട് എന്‍ഡില്‍ സിംഗില്‍ ചാനല്‍ എബിഎസോടെയും, റിയര്‍ എന്‍ഡില്‍ ഡ്രം ബ്രേക്ക് സിസ്റ്റവുമായാണ്് തുര്‍ക്കിയില്‍ എന്‍എസ് 160 എത്തുന്നത്. ഇന്ത്യന്‍ അവതരണത്തില്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി എബി എസ് ഇല്ലാത്ത മോഡലാണ് എത്താന്‍ സാദ്ധ്യത. സുസൂക്കി ജിക്‌സര്‍, യമഹ എഫ് സി 2.0, ഹോണ്ട സിബി ഹോണറ്റ് 160, ടി വി എസ് അപ്പാച്ചെ എന്നിവരുമായാകും പള്‍സര്‍ എന്‍എസ് 160 മത്സരിക്കുക. 15 ബി എച്ച് പി കരുത്തും 14.എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിന് 5 സ്പീഡ് ഗിയര്‍ബോക്‌സാണ്.

Bajaj Pulsar NS 160 RC NS 160 Bike