ബോണ്ട് കാറായ 'ആസ്റ്റണ്‍ മാര്‍ട്ടിന്‍' ലേലത്തിന് ഒരുങ്ങുന്നു

ബോണ്ട് കാറായ 'ആസ്റ്റണ്‍ മാര്‍ട്ടിന്‍' ലേലത്തിന് ഒരുങ്ങുന്നു.ഇയാന്‍ ഫ്‌ലെമിങ് സൃഷ്ടിച്ച കുറ്റാന്വേഷണ കഥാപാത്രമാണ് ജെയിംസ്‌ബോണ്ട്. ബോണ്ടിനെപ്പോലെ തന്നെ പ്രശസ്തിയുള്ള ഒന്നാണ് ബോണ്ട് കാറും, 'ആസ്റ്റണ്‍ മാര്‍ട്ടിന്‍നും'. എന്നാല്‍, നിലവിലെ ബോണ്ടിന്റെ സ്വകാര്യവാഹനം സ്വന്തമാക്കാന്‍ ക്രിസ്റ്റീ എന്ന ലേലവ്യാപാര സ്ഥാപനം അവസരം ഒരുക്കുകയാണ്.

author-image
ambily chandrasekharan
New Update
ബോണ്ട് കാറായ 'ആസ്റ്റണ്‍ മാര്‍ട്ടിന്‍' ലേലത്തിന് ഒരുങ്ങുന്നു

ബോണ്ട് കാറായ 'ആസ്റ്റണ്‍ മാര്‍ട്ടിന്‍' ലേലത്തിന് ഒരുങ്ങുന്നു.ഇയാന്‍ ഫ്‌ലെമിങ് സൃഷ്ടിച്ച കുറ്റാന്വേഷണ കഥാപാത്രമാണ് ജെയിംസ്‌ബോണ്ട്. ബോണ്ടിനെപ്പോലെ തന്നെ പ്രശസ്തിയുള്ള ഒന്നാണ് ബോണ്ട് കാറും, 'ആസ്റ്റണ്‍ മാര്‍ട്ടിന്‍നും'. എന്നാല്‍, നിലവിലെ ബോണ്ടിന്റെ സ്വകാര്യവാഹനം സ്വന്തമാക്കാന്‍ ക്രിസ്റ്റീ എന്ന ലേലവ്യാപാര സ്ഥാപനം അവസരം ഒരുക്കുകയാണ്.മാത്രവുമല്ല, നിലവിലെ ബോണ്ടായ ഡാനിയല്‍ ക്രേഗ് 2014ല്‍ പുറത്തിറങ്ങിയ ശതാബ്ദി എഡിഷനായ തന്റെ ആസ്റ്റന്‍-മാര്‍ട്ടിന്‍ വാന്‍ക്വിഷാണ് ലേലത്തിന് വച്ചിരിക്കുന്നത്. 007 എന്ന നമ്പറിലുള്ള ഈ ബോണ്ട് കാറിന്റെ ഏകദേശ ലേലതുക 6 ലക്ഷം ഡോളറാണ്. ഈ മാസം 20ന് ന്യൂയോര്‍ക്ക് റോക്കെഫെല്ലര്‍ സെന്ററില്‍ നടക്കുന്ന ലേലത്തില്‍ യുവജനങ്ങള്‍ക്ക് കരിയര്‍ ഡെവലപ്‌മെന്റിന് സഹായമേകുന്ന ഓപര്‍ച്യുണിറ്റി നെറ്റ്‌വര്‍ക്ക് എന്ന തന്റെ എന്‍ജിഒയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവും ഈ ലേലതുക ക്രേഗ് പൂര്‍ണ്ണമായും വിനിയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്. 183 മൈല്‍ ഉയര്‍ന്ന വേഗതയുളള, 6 ലിറ്റര്‍ വി12 പെട്രോള്‍ എഞ്ചിനുംമാണ് ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനമുള്ള ഈ വാഹനത്തിനുള്ളത്.വാഹനത്തിന്റെ നിറം മിഡ്‌നൈറ്റ് ബ്‌ളവുംൂ ആണ്.ഇംഗ്‌ളണ്ടിലെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ആസ്ഥാനത്ത് ഹാന്‍ഡ്ബില്‍റ്റ് ആയി നിര്‍മിച്ചിരിക്കുന്നതും,ഇതിനുപുറമെ ഡാനിയല്‍ ക്രേഗിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് ആസ്റ്റണ്‍ മാര്‍ട്ടിന്‍ ചീഫ് ക്രിയേറ്റിങ് ഓഫീസര്‍ മാരെക് റീച്മാന്‍ പ്രത്യേകം ഡിസൈന്‍ ഡെയ്തതുമായിട്ടാണ് വാഹനം പുറത്തിറങ്ങിയിരിക്കുന്നത്. ആകെ 100 ആസ്റ്റന്‍-മാര്‍ട്ടിന്‍ വാന്‍ക്വിഷ് കാര്‍ മാത്രമാണ് ലോകത്തുള്ളത്.

Bond car aston martin is ready for auction