കൊച്ചിയില്‍ പട്ടാപ്പകല്‍ ബുള്ളറ്റ് മോഷണം

നഗരത്തില്‍ പട്ടാപ്പകല്‍ ബുള്ളറ്റ് മോഷണം. ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. നഗര മധ്യത്തിലെ പനയപ്പിള്ളി സൂപ്പര്‍ മാര്‍ക്കറ്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റാണ് കടത്തിക്കൊണ്ടുപോയിരിക്കുന്നത്.തമ്മനം ചക്കരപ്പറമ്പ്‌സ്വദേശി ആദിലിന്റെ ബുള്ളറ്റാണ് മോഷണം പോയിരിക്കുന്നത്.

author-image
ambily chandrasekharan
New Update
കൊച്ചിയില്‍ പട്ടാപ്പകല്‍ ബുള്ളറ്റ് മോഷണം

കൊച്ചി: നഗരത്തില്‍ പട്ടാപ്പകല്‍ ബുള്ളറ്റ് മോഷണം. ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. നഗര മധ്യത്തിലെ പനയപ്പിള്ളി സൂപ്പര്‍ മാര്‍ക്കറ്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റാണ് കടത്തിക്കൊണ്ടുപോയിരിക്കുന്നത്.തമ്മനം ചക്കരപ്പറമ്പ്‌സ്വദേശി ആദിലിന്റെ ബുള്ളറ്റാണ് മോഷണം പോയിരിക്കുന്നത്. നമ്പര്‍ കെഎല്‍ 07 സിജി 7918. ചുവന്ന ടീ ഷര്‍ട്ടും ബര്‍മുഡയും ധരിച്ചെത്തിയ യുവാവ് ബൈക്കിനടുത്ത് എത്തുകയും ഉടന്‍ യുവാവ് ബൈക്ക് സ്റ്റാര്‍ട്ടാക്കി കടന്നു കളയുകയുമായിരുന്നു.തൊട്ടടുത്ത വ്യാപാര സ്ഥാപനത്തില്‍ നിന്ന് ബൈക്കുടമ ആദില്‍ ഇത് കാണുന്നുണ്ടായിരുന്നു. എന്നാല്‍ ഈ ഭാഗത്ത് റോഡുപണി നടക്കുന്നതിനാല്‍ പണിക്കാരാരെങ്കിലും ബൈക്കെടുത്ത് മാറ്റിവയ്ക്കുകയാണെന്നാണ് ആദ്യം കരുതിയത്. ബൈക്ക് ഓടിച്ചു പോകുന്നത് കണ്ടാണ് കളവ് മനസ്സിലായത്. തോപ്പുംപടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ വ്യാപാര സ്ഥാപനത്തിലെ സിസിടിവിയില്‍ നിന്നും ലഭിച്ചിട്ടുളളതിനാല്‍ പ്രതിയ്ക്കായി തെരച്ചില്‍ ഊര്‍ജിതമായി നടന്നുകൊണ്ടിരിക്കുകയാണ്.

Bullet theft