റേഞ്ച് റോവർ എസ്‍.യു.വി. സ്വന്തമാക്കി സ്മൃതി മന്താന

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്താന റേഞ്ച് റോവർ എസ്‌യുവി സ്വന്തമാക്കി.

author-image
santhisenanhs
New Update
റേഞ്ച് റോവർ എസ്‍.യു.വി. സ്വന്തമാക്കി സ്മൃതി മന്താന

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്താന റേഞ്ച് റോവർ എസ്‌യുവി സ്വന്തമാക്കി. റേഞ്ച് റോവർ നിരയിലെ ചെറു എസ്‍യുവി ഇവോക്കാണ് താരം സ്വന്തമാക്കിയത്. വാഹനം സ്വന്തമാക്കിയ വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്.

പെട്രോൾ, ‍ഡീസൽ എൻജിൻ ഓപ്ഷനുകളുമായി എത്തുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 72.09 ലക്ഷം രൂപയിലാണ്. ഇതിൽ ഏതു മോഡലാണ് സ്മൃതി വാങ്ങിയതെന്നു വ്യക്തമല്ല.

ഇവോക്കിലെ രണ്ടു ലീറ്റർ, നാലു സിലിണ്ടർ, ഡീസൽ എൻജിൻ 150 കിലോവാട്ട് കരുത്ത് ഉൽപാദിപ്പിക്കും. രണ്ടു ലീറ്റർ, നാലു സിലിണ്ടർ, പെട്രോൾ എൻജിന്റെ കരുത്ത് 184 കിലോവാട്ടും. ഓൾ വീൽ ഡ്രൈവ് ലേ ഔട്ടിലെത്തുന്ന കാറിലുള്ളത് ഒൻപതു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ്. ഡീസൽ എൻജിൻ മോഡലിന്റെ ഉയർന്ന വേഗം 213 കിലോമീറ്ററും പെട്രോളിന്റേത് 230 കിലോമീറ്ററുമാണ്.

Smriti Mandhana Cricketer Range Rover Evoque