/kalakaumudi/media/post_banners/7287ea48fe1e6602fba38bb61dfcbe67417dc90c17fba37b109b1c86f57da817.jpg)
വാഹന പ്രിയരായ ഒരുപാട് നടൻമാർ മലയാള ഫിലിം ഇൻഡസ്ട്രിയൽ ഉണ്ട്. മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയെപ്പോലെ തന്നെ തികഞ്ഞ വാഹന പ്രേമിയാണ് മകൻ ദുൽക്കർ സൽമാനും. സൂപ്പർബൈക്കുകളും, സൂപ്പർകാറുകളുമടക്കം നിരവധി വാഹനങ്ങൾ താരത്തിന്റെ ഗ്യാരേജിലുമുണ്ട്. ദുൽക്കർ സൽമാൻ തന്റെ എസ്എൽഎസ് എഎംജിയിൽ പോകുന്ന വിഡിയോയാണിപ്പോൾ സോഷ്യൽ മിഡിയയിൽ താരം.രാത്രി കൊച്ചിയിലെ വീട്ടിൽ നിന്നും വാഹനം പുറത്തിറക്കുന്നതും റോഡിലൂടെ പോകുന്നതും ഒരു ആരാധകനാണ് മൊബൈലിൽ പകർത്തി യൂട്യൂബിൽ പോസ്റ്റുചെയ്തത്. കുറച്ചു നാളുകൾക്ക് മുമ്പാണ് താരം തന്റെ സിഎച്ച് റജിസ്ട്രേഷൻ എസ്എൽഎസ് എഎംജി കൊച്ചിയിലെത്തിച്ചത്. ഒരു വർഷം മുമ്പാണ് മെഴ്സിഡസ് ബെൻസിന്റെ സ്പോർട്സ് കാർ എസ്എൽഎസ് എഎംജി ദുൽക്കർ സ്വന്തമാക്കിയത്. 2010 മുതൽ 2015 വരെ മെഴ്സിഡസ് ബെൻസ് പുറത്തിറക്കിയ സ്പോർട്സ് കാറാണ് എസ്എൽഎസ് എഎംജി. ഇപ്പോൾ നിർമാണം നിർത്തിയെങ്കിലും ധാരാളം ആരാധകരാണ് എസ്എൽഎസിനുള്ളത്. ഏകദേശം 2.5 കോടി രൂപയാണ് കാറിന്റെ വില.
നേരത്തെ മോഡിഫൈഡ് ട്രയംഫ് ബോൺവില്ല ദുൽക്കർ സ്വന്തമാക്കിയിരുന്നു. സ്റ്റീവ് മെക്യൂനിനുള്ള ആദരവായിട്ടാണ് ബൈക്ക് മോഡിഫൈ ചെയ്തത്. തന്റെ വളരെക്കാലത്തെ ആഗ്രഹമായിരുന്നെന്നും ആറുമാസത്തെ പരിശ്രമത്തിന്റെ ഫലമായാണ് ഇത്തരത്തിലുള്ളൊരു ബൈക്ക് മോഡിഫിക്കേഷനെന്നുമായിരുന്നു അന്ന് ദുൽക്കർ പറഞ്ഞത്. കൂടാതെ ദുൽക്കർ സൽമാൻ ബിഎംഡബ്ല്യു ആർ 1200 ജിഎസ് എന്ന അഡ്വഞ്ചർ ടൂറർ ബൈക്കും സ്വന്തമാക്കിയിരുന്നു. ബൈക്കിൽ ബാംഗ്ലൂരിൽ നിന്ന് ബന്ദിപ്പൂർ, മുതുമല, കൂനൂർ വഴിയൊരു യാത്രയും നടത്തിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
