ഒറ്റ ചാര്‍ജില്‍ 307 കിലോമീറ്റര്‍; ഇ - ബൈക്ക് നിര്‍മ്മാണ രം​ഗത്തേക്ക് ദുല്‍ഖര്‍ സൽമാൻ

ഇപ്പോഴിതാ ആരാധകരുമായി പുതിയൊരു സന്തോഷം പങ്കുവയ്ക്കുകയാണ് താരം, അൾട്രാവയലറ്റ് ഓട്ടമോട്ടീവ് എന്ന വാഹന നിര്മ്മാണ കമ്പനിയുമായി ചേർന്ന വിവരമാന് താരം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധകരെ അറിയിചിരിക്കുന്നത്.

author-image
santhisenanhs
New Update
ഒറ്റ ചാര്‍ജില്‍ 307 കിലോമീറ്റര്‍; ഇ - ബൈക്ക് നിര്‍മ്മാണ രം​ഗത്തേക്ക് ദുല്‍ഖര്‍ സൽമാൻ

മെഗാ സ്റ്റാർ മമ്മൂട്ടിക്കും മകൻ മെഗാ സ്റ്റാർ മമ്മൂട്ടിക്കും മകൻ ദുൽഖർ സൽമാനും സിനിമയോടും കാറുകളോടുമുള്ള ഇഷ്ടം ആരാധകർക്ക് സുപരിചിതമാണ്. ഒരു പക്ഷേ ഈ അച്ഛൻ-മകൻ ജോഡിക്കായിരിക്കും മലയാളം സിനിമാ മേഖലയിൽ ഏറ്റവും വലിയ കാറുകളുടെ ശേഖരം ഉണ്ടായിരിക്കുക.

പുത്തൻ വാഹനങ്ങൾ ഹരമാക്കിയ ദുൽഖർ, അടുത്തിടെയായായാണ് തന്റെ ഗാരേജിലെ സൂപ്പർ കാറുകളുടെ കളക്ഷനുകൾ ആരാധകരുമായി പങ്കുവയ്ക്കാൻ ആരംഭിച്ചത്. വിന്റേജ് കാറുകളുടെ വലിയ ശേഖരം സ്വന്തമായുള്ള നടൻ അതിൽ ചിലതിനെ മാത്രമാണ് ആരാധകർക്ക് പരിചയപ്പെടുത്തിയത്

ഏറെ നാളായി ഇങ്ങനെ ഒരു വീഡിയോ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ ഒരു പൊങ്ങച്ചക്കാരാനായി വിലയിരുത്തപ്പെടുമോ എന്ന ആശങ്കകൊണ്ടാണ് ചെയ്യാതിരുന്നതെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു

ഇപ്പോഴിതാ ആരാധകരുമായി പുതിയൊരു സന്തോഷം പങ്കുവയ്ക്കുകയാണ് താരം, അൾട്രാവയലറ്റ് ഓട്ടമോട്ടീവ് എന്ന വാഹന നിര്മ്മാണ കമ്പനിയുമായി ചേർന്ന വിവരമാന് താരം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധകരെ അറിയിചിരിക്കുന്നത്.

ഞാൻ എന്നും ഒരു തീക്ഷ്ണതയുള്ള നിക്ഷേപകനായിരുന്നു, സിനിമയിലെത്തുന്നതിനു മുൻപ് തന്നെ വൈദ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും പോർട്ട്ഫോളിയോ ആരംഭിച്ചിരുന്നു. ഇപ്പോൾ അത് ക്ലീൻ എനർജിയിലെത്തിയെന്ന് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

വാഹനങ്ങളോടുള്ള തന്റെ സ്നേഹത്തിനൊപ്പം ഓട്ടമോട്ടീവ് മേഖലയിൽ ആവേശകരമായ ഒരു ബ്രാൻഡിന്റെ ഭാഗമാകുക എന്നത് സ്വപ്നമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

സുഹൃത്തുക്കളും കമ്പനിയുടെ ചുമതലക്കാരുമായ നാരായൺ, നിരജ് രാജ്മോഹൻ എന്നിവരും ആശയം പങ്ക് വച്ചപ്പോഴും അവരുടെ നവീന ചിന്തകളിൽ ഉൾപ്പെടെ താൻ ആകർഷിക്കപ്പെടുകയായിരുന്നെന്നാണ് ദുൽഖർ പറയുന്നത്.

അൾട്രാവയലറ്റിന്റെ ആദ്യകാല ഇൻവെസ്റ്റർ ആയതിന്റെ ആവേശത്തിലാണ്, ഈ വാഹനത്തിന്റെ ഓരോ ഘട്ടത്തിലും താൻ ഒപ്പമുണ്ടായിരുന്നു. ഇനി തന്റെ ഗരാജിൽ അൾട്രാവയലറ്റ് എഫ്77നായി ഒരു സ്ലോട്ട് ഒഴിച്ചിട്ടിട്ടുണ്ടെന്നും പറഞ്ഞാണ് ദുൽഖുർ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഒറ്റ ചാർജിങ്ങിൽ 307 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്ത് അൾട്രാവയലറ്റ് ഓട്ടമോട്ടീവ് അവരുടെ എഫ്77 ബൈക്ക് അവതരിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്.

ഇന്ത്യയിലെ ഏറ്റവും കരുത്തും ദൂരക്ഷമതയും കൂടിയ ഈ ഇലക്ട്രിക് ബൈക്കിന്റെ പ്രൊഡക്ഷൻ ട്രയൽ ആരംഭിച്ചതായി അൾട്രാവയലറ്റ് അറിയിച്ചിരുന്നു. എഫ്77 മോഡൽ നവംബർ 24 ന് അവതരിപ്പിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇ–ബൈക്കിന്റെ ആദ്യ എക്സ്പീരിയൻസ് സെന്റർ ബെംഗളൂരുവിൽ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി.

automobile dulquer salmaan e-bikes