/kalakaumudi/media/post_banners/c72bc265d6e46973e699c533cc6006a01023e7625ed2c8db380aa5f914c17fa0.jpg)
ന്യൂഡൽഹി : റിക്ഷകൾ ഇനി പുതിയ രൂപത്തിൽ . ജയ്പുര്‍ ആസ്ഥാനമായ ലൈറ്റിംഗ് സൊലൂഷന്‍സ് കമ്പനിയായ ഓട്ടോലൈറ്റ് ഇന്ത്യയാണ് ഇലക്ട്രിക് റിക്ഷകള്‍ വിപണിയിലെത്തിക്കുന്നത്.
ഇലക്ട്രിക് വാഹന പ്രോത്സാഹന പരിപാടികളുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സര്‍ക്കാരിന് ശക്തമായ പിന്തുണയേകുന്നതാണ് ഓട്ടോലൈറ്റ് ഇന്ത്യയുടെ ഈ സംരംഭം.
ലെഡ്-ആസിഡ് ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റിക്ഷകള്‍ രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ വില്‍പ്പന നടത്തും.
ഓട്ടോലൈറ്റിന്റെ ഇ-റിക്ഷകളില്‍ മാസങ്ങള്‍ക്കുള്ളില്‍ ലിഥിയം-അയണ്‍ ബാറ്ററികളും തുടര്‍ന്ന് സൗരോര്‍ജ്ജ ഇ-റിക്ഷകളും വിപണിയിലെത്തിക്കും. .