/kalakaumudi/media/post_banners/96d3cec7198dd2bf52f364e4df635c38a592677534f9b37b3ead8e70f043396b.jpg)
ന്യൂഡല്‍ഹി: അമേരിക്കന്‍ വാഹന കമ്പനിയായ ഫോര്‍ഡ് കരുത്തുറ്റ മോഡല്‍ എന്‍ഡവറിന്റെ വില വലിയ തോതില്‍ കുറവ് വരുത്തി.3.2 ലിറ്റര്‍, 2.2 ലിറ്റര്‍ എന്നീ രണ്ട് എഞ്ചിന്‍ വേരിയന്റുകളിലാണ് എന്‍ഡവര്‍ ഇറങ്ങിയിട്ടുള്ളത്. ഇതില്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ 2.2 ലിറ്റര്‍ കമ്പനി 2.82 ലക്ഷം രൂപ കുറച്ചു. ഓട്ടോമാറ്റിക് 3.2 ലിറ്റര്‍ 2.2 ലിറ്റര്‍ മോഡലുകള്‍ക്ക് 1.72 ലക്ഷം കുറച്ചു. മറ്റ് വേരിയന്റുകള്‍ക്ക് വിലയില്‍ മാറ്റമൊന്നുമില്ല. എന്‍ഡവറിന്റെ ടൈറ്റാനിയം വേരിയന്റിന് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ നല്ല സ്വീകാര്യതയുണ്ട്. വിപണിയില്‍ തിളങ്ങാനാകാത്ത മറ്റ് മൂന്ന് വേരിയന്റുകളുടെ വിലയാണ് കമ്പനി ഇപ്പോള്‍ കുറച്ചിരിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
