/kalakaumudi/media/post_banners/114656afae8692aec18a8c54eaa024dc84260799a7fe5e96e54889cfe98b97ab.jpg)
കേപ്ടൌണ്‍: യുഎസ് കാര്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ് കുഗ മോഡിലിന്‍െറ 4,500 ഓളം കാറുകള്‍ തിരിച്ചുവിളിച്ചു. എന്‍ജിനിലെ ചില ഭാഗങ്ങള്‍ അമിതമായി ചൂടാവുന്നതും തുടര്‍ന്നുണ്ടാകുന്ന ഇന്ധന ചോര്‍ച്ച മൂലം തീപിടിക്കുന്നതുമായി പരാതികള്‍ ഉയര്‍ന്നതിനെ
തുടര്‍ന്നാണ് കാറുകള്‍ തിരിച്ചുവിളിച്ചത്. ദക്ഷിണാഫ്രിക്കയില്‍ വിറ്റഴിഞ്ഞ കാറുകളാണ് തിരിച്ചുവിളിച്ചതെന്ന്ഫോര്‍ഡ് ദക്ഷിണാഫ്രിക്ക ചീഫ് എക്സിക്യൂട്ടീവ് ജെഫ് നെമേത് പറഞ്ഞു.
സ്പെയിനില്‍ 2012~2014 കാലത്ത് നിര്‍മ്മിച്ച 1.6 മോഡല്‍ കാറുകള്‍ക്കാണ് തിപിടിത്തഭീഷണിയുളളത്.ഇന്ധന ചോര്‍ച്ച മൂലം ഇതുവരെ 48 കുഗ മോഡല്‍ കാറുകള്‍ക്ക് തീപിടിച്ചു. കഴിഞ്ഞ മാസം 11 കാറുകള്‍ കൂടി തീപിടിച്ച് കത്തിനശിച്ചതോടെ വാഹനങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഫോര്‍ഡ് നിര്‍ബന്ധിതരാവുകയായിരുന്നു. അന്പതിലധികം കാറുകള്‍ക്ക് തീപിടിക്കുന്നത് അസാധാരണമാണെന്ന് മോട്ടോര്‍ ഇന്‍ഡസ്ട്രി ഓംബുസ്മാന്‍ ജോഹാന്‍ വാന്‍ വെഡന്‍ പറഞ്ഞു.