/kalakaumudi/media/post_banners/e455646bb71ee94935b3726abccef226501b5666b50f956b7179f830cab27a8f.jpg)
വാഷിംഗ്ടണ്‍: വരും വര്‍ഷങ്ങളില്‍ യുഎസില്‍ 5,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കാര്‍ നിര്‍മ്മാതക്കളായ ജനറല്‍ മോട്ടോഴ്സ് അറിയിച്ചു.ഇതിനായി നൂറു കോടി യുഎസ് ഡോളര്‍ കന്പനി ചെലവഴിക്കും. പുതിയ സാങ്കേതിക വിദ്യകള്‍ കണ്ടുപിടിക്കുന്നതിനും പുതിയ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനുമാണു പണം ചെലവഴിക്കുന്നത്. കഴിഞ്ഞ വര്‍ഷം 290 കോടി യുഎസ് ഡോളറിന്‍െറ നിക്ഷേപമാണു കന്പനി നടത്തിയത്.