/kalakaumudi/media/post_banners/ddaad0f95ce94ae15a2ab8254acc4e117cbf8e4de0444a7c1cfb405a5617598e.jpg)
പുതിയ എക്സ്ട്രീം 200 ആര്‍ ബുക്കിംഗ് ഹീറോ ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിന് ആയിരം മുതല്‍ അയ്യായിരം രൂപ വരെയാണ് ബൈക്കിന്റെ ബുക്കിംഗ് തുക വരുന്നത്. മെയ് രണ്ടാംവാരം എക്സ്ട്രീം 200 ആര്‍ വിപണിയില്‍ എത്തുമെന്നാണ് വിവരം. തൊട്ടുപിന്നാലെ ബൈക്കിന്റെ വിതരണവും കമ്പനി ആരംഭിക്കുന്നതാണ്. എന്‍ട്രി ലെവല്‍ പെര്‍ഫോമന്‍സ് ബൈക്കുകളിലേക്കുള്ള ഹീറോയുടെ തിരിച്ചുവരവാണ് എക്സ്ട്രീം 200 ആര്‍ എന്ന ഈ മോഡല്‍.