ഹോണ്ട എക്സ്.എൽ.750 ട്രാൻസൽപ് ഇന്ത്യയിൽ അവതരിപ്പിച്ചു; വില 10.99 ലക്ഷം

By Hiba.31 10 2023

imran-azhar

 

കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ അഡ്വഞ്ചർ ടൂറർ ബൈക്കായ ‘എക്സ്.എൽ.750 ട്രാൻസൽപ്’ ഇന്ത്യയിൽ അവതരിപ്പിച്ചു. 1980-കളിലെ യഥാർഥ ട്രാൻസൽപിൽ നിന്ന്‌ പ്രചോദനംകൊണ്ടാണ് വാഹനത്തിന്റെ പരിഷ്കരിച്ച രൂപകൽപന ചെയ്‌തത്‌.

 

പൂർണമായും ജപ്പാനിൽ നിർമിച്ചാണ് ഇത് ഇന്ത്യയിലേക്ക് എത്തുന്നത്. പ്രീമിയം ബിഗ്വിങ് ടോപ്പ് ലൈൻ ഡീലർഷിപ്പുകൾ വഴി മാത്രമായിരിക്കും വില്പന.5.0 ഇഞ്ച് ടി.എഫ്.ടി. പാനൽ പുതിയ അഡ്വഞ്ചർ ടൂറിങ് ബൈക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. റൈഡറുടെ മുൻഗണന അനുസരിച്ച് ഈ ഡിസ്‌പ്ലേ ഇഷ്ടം പോലെ സെറ്റ് ചെയ്യാം.

 

പുതിയ 755 സി.സി. ലിക്വിഡ് കൂൾഡ് 270 ഡിഗ്രി ക്രാങ്ക് ഇൻലൈൻ ടു സിലിൻഡർ എൻജിനാണ് ട്രാൻസൽപിന്റെ കരുത്ത്. 6-സ്പീഡ് ഗിയർബോക്സുള്ള ഈ എൻജിൻ 67.5 കി.വാട്ട് പവറും 75 എൻ.എം. പീക്‌ ടോർക്കും നൽകും. 10.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. 2023 നവംബർ മുതൽ ഡെലിവറി ആരംഭിക്കും.

 
 

OTHER SECTIONS