മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളുമായി ഹ്യുണ്ടായി എസ് യു വി കോണ

ഓള്‍വീല്‍ ഡ്രൈവില്‍ ഒരുങ്ങുന്ന കോണയില്‍ പുതിയ ഡ്യൂവല്‍ക്ലച്ച് ഗിയര്‍ബോക്‌സ്, ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും ഓപ്ഷണലായി കോണയില്‍ ഹ്യുണ്ടായി അവതരിപ്പിക്കുന്നു എന്നത് കോണയെ മികച്ച യൂട്ടിലിറ്റി വാഹനമാക്കി തീര്‍ക്കുന്നു എന്നും പറയാം

author-image
S R Krishnan
New Update
മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളുമായി ഹ്യുണ്ടായി എസ് യു വി കോണ

മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളും വ്യത്യസ്തതകളുമായി ഹ്യുണ്ടായിയുടെ സബ്‌കോംപാക്ട് എസ്‌യുവി കോണ ബ്രിട്ടീഷ് വിപണിയിലെത്തി. ഹ്യുണ്ടായി ശ്രേണിയില്‍ ടക്‌സോണിനും ക്രെറ്റയ്ക്കും ഇടയിലാണ് 12.23 ലക്ഷം രൂപയില്‍ തുടങ്ങുന്ന കോണയുടെ സ്ഥാനം. ഓള്‍വീല്‍ ഡ്രൈവില്‍ ഒരുങ്ങുന്ന കോണയില്‍ പുതിയ ഡ്യൂവല്‍ക്ലച്ച് ഗിയര്‍ബോക്‌സ്, ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും ഓപ്ഷണലായി കോണയില്‍ ഹ്യുണ്ടായി അവതരിപ്പിക്കുന്നു എന്നത് കോണയെ മികച്ച യൂട്ടിലിറ്റി വാഹനമാക്കി തീര്‍ക്കുന്നു എന്നും പറയാം. ഹ്യുണ്ടായിയുടെ നിലവിലുള്ള ഇന്റീരിയര്‍ ഡിസൈന്‍ തത്വം തന്നെയാണ് കോണയിലും പിന്തുടര്‍ന്നിരിക്കുന്നത്. ഡാഷ്‌ബോര്‍ഡിന് മുകളില്‍ ഇടംപിടിക്കുന്ന ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയും, എച്ച് വി എസി കണ്‍ട്രോളുകളും ഇന്റീരിയറില്‍ ശ്രദ്ധേയമാണ്. 118 ബിഎച്ച്പി കരുത്തേകുന്ന 1.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍, 175 ബിഎച്ച്പി കരുത്തേകുന്ന 1.6 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍, 113 ബിഎച്ച്പി കരുത്തേകുന്ന 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിങ്ങനെയാണ് കോണ ഒരുങ്ങിയെത്തുക. 1.0 ലിറ്റര്‍ എഞ്ചിനില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും, 1.6 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമാണ് ഹ്യുണ്ടായി ലഭ്യമാക്കുക. ബ്രിട്ടനില്‍ നിരത്തിലെത്തിയെങ്കിലും കോണയുടെ ഇന്ത്യന്‍ രംഗപ്രവേശം സംബന്ധിച്ച് ഹ്യുണ്ടായി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.

Hyundai Kona Britain England Europe India Creta HYUNDAI MOTOR INDIA