/kalakaumudi/media/post_banners/7258ebb9e22eb3c10cd765928fd4c5e952e9896f8ce18244e21531b3f5550503.jpg)
മുംബൈ: ഇന്ത്യ മൂന്നു മോഡല്‍ സ്‌കൂട്ടറുകള്‍ തിരിച്ചു വിളിക്കുന്നു.തകരാറുകള്‍ കണ്ടതിനെ തുടര്‍ന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മൂന്നു മോഡല്‍ സ്‌കൂട്ടറുകള്‍ തിരിച്ചു വിളിക്കുന്നത്. ഏവിയേറ്റര്‍, ആക്ടിവ 125, ഗ്രേസിയ എന്നീ സ്‌കൂട്ടര്‍ മോഡലുകളാണ് നിലവില്‍ തിരിച്ചു വിളിക്കുന്നത്. സസ്‌പെന്‍ഷനിലെ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പയുടെ ഈ നടപടി.ഈ വര്‍ഷം ഫെബ്രുവരി ഏഴിനും മാര്‍ച്ച് 16-നും ഇടയില്‍ നിര്‍മിച്ച മൂന്നു മോഡലുകളിലെ 56,194 യൂണിറ്റ് സ്‌കൂട്ടറുകളുടെ തകരാറാണ് പരിഹരിക്കുന്നത്. തകരാറുകള്‍ സൗജന്യമായി പരിഹരിച്ചു നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.