ജാവ മടങ്ങി വരുന്നു ജാവ മോട്ടോര്‍ സൈക്കിള്‍ ഒരു കാലത്ത് ഇന്ത്യന്‍ യുവാക്കളുടെ ഹരമായിരുന്നു.ഈ ചെക്കോസ്‌ളവാക്യന്‍ കമ്പനിക്ക് ജപ്പാനീസ് ബൈക്കുകള്‍ വിപണി പിടിചപ്പോള്‍ പിന്‍വാങ്ങേണ്ടി വന്നു. ഇപ്പോള്‍ തിരിച്ചുവരവിനൊരുങ്ങുകയാണ് ജാവ. ഇന്ത്യയിലും കിഴക്കനേഷ്യയിലും ജാവയുടെ പേരില്‍ ബൈക്കുകള്‍ പുറത്തിറക്കാനുള്ള ലൈസന്‍സ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്‌ളാസിക് ലെജന്‍ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (സി എല്‍ പി എല്‍) സ്വന്തമാക്കിയതോടെയാണ് ജാവ തിരിച്ചെത്താനുള്ള വഴി തെളിഞ്ഞത്.
മധ്യപ്രദേശിലെ മഹീന്ദ്ര പ്‌ളാന്റില്‍ നിന്നാകും ജാവ വീണ്ടും പുറത്തിറക്കുന്നത്.ജാവ എന്ന പേരില്‍ തന്നെയാകും ബൈക്കുകള്‍ പുറത്തിറങ്ങുക.2018- 19 സാമ്പത്തിക വര്‍ഷത്തിലാകും ബൈക്ക് പുറത്തിറങ്ങുക. ബ്രിട്ടീഷ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബി എസ് ഐ കഴിഞ്ഞ ദിവസവും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സ്വന്തമാക്കിയിരുന്നു. ഏകദേശം 28 കോടി രൂപയാണ് ചെലവിട്ടത്. യു എസ്, യൂറോപ്യന്‍ വിപണി ലക്ഷ്യമിട്ടാണ് ബി എസ് എയുടെ പരിലുളള ബൈക്കുകള്‍ പുറത്തിറക്കുക. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പി എസ് എ ഗ്രൂപ്പിലെ പൂഷോ മോട്ടോര്‍ സൈക്കിള്‍സിന്റെ 51 ശതമാനം ഓഹരികള്‍ മഹീന്ദ്ര സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ നിരവധി വിദേശ കമ്പനികളെ സ്വന്തമാക്കിയിട്ടുണ്ട്.
ജാവ മടങ്ങി വരുന്നു........

New Update