/kalakaumudi/media/post_banners/21dfaff08bcc35f443c324aebcb3be51109c4b7746df3dbf5caade5bdc07dad6.jpg)
രാജ്യത്ത് ജൂലായ് ഒന്ന് മുതല്‍ ജി.എസ്.ടി അടിസ്ഥാനത്തില്‍ പുതിയ നികുതി നിരക്ക് പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി ജാഗ്വര്‍ ലാന്‍ഡ് റോവര്‍ വിവിധ മോഡലുകളുടെ വില 10.9 ലക്ഷം രൂപ വരെ കുറച്ചു. ജിഎസ്ടി പ്രകാരം കുറഞ്ഞ വിലയില്‍ കാര്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ ജൂലായ് ഒന്ന് വരെ കാത്തിരിക്കാനുള്ള സാധ്യത തിരിച്ചറിഞ്ഞ് നേരത്തെ മെഴ്‌സിഡീസ് ബെന്‍സ്, ബിഎംഡബ്യു, ഔഡി ഫോര്‍ഡ് എന്നീ കമ്പനികളും വിവിധ മോഡലകുളുടെ വില കുറച്ചിരുന്നു. ലാന്‍ഡ് റോവറിന്റ് വിലയില്‍ 12 ശതമാനം വരെയാണ് കുറവ് ഉണ്ടാവുക. 2.2 കോടി രൂപയാണ് ലാന്‍ഡ് റോവറിന്റെ അടിസ്ഥാന വില. XE, XF, XJ എന്നീ മൂന്ന് ജാഗ്വര്‍ മോഡലുകളും ഡിസ്‌കവറി സ്‌പോര്‍ട്ട്, റേഞ്ച് റോവര്‍ ഇവോക്ക് എന്നീ രണ്ട് ലാന്‍ഡ് റോവര്‍ മോഡലുകളുമാണ് കമ്പനി ഇന്ത്യയില്‍ വിറ്റഴിക്കുന്നത്.