/kalakaumudi/media/post_banners/94aa77f635f1720d2bc5894c72e0e46a6cc521d759ee91f79740ec0cf5f7f526.jpg)
അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ ഇന്ത്യന്‍ നിര്‍മിത മോഡല്‍ കോംപാസിന്റെ ആദ്യ യൂണിറ്റ് പുറത്തിറക്കി. പൂണെയിലെ രംഞ്ജന്‍ഗോവന്‍ നിര്‍മാണ കേന്ദ്രത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിലാണ് ആദ്യ മെയ്ഡ് ഇന്‍ ഇന്ത്യ ജീപ്പ് പുറത്തിറക്കിയത്. ഇതോടെ ഇന്ത്യയില്‍ റൈറ്റ് ഹാന്‍ഡ് െ്രെഡവ് കോംപാസിന്റെ നിര്‍മാണവും ഔദ്യോഗികമായി ആരംഭിച്ചു. ഇന്ത്യയിലെ ആഭ്യന്തര വില്‍പനയ്ക്ക് പുറമേ ജപ്പാന്‍, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇവിടെ നിന്നും ജീപ്പ് കോംപാസ് കയറ്റി അയക്കും. 70 ശതമാനത്തോളം പ്രാദേശികമായാണ് കോംപാസിന്റെ നിര്‍മാണം. എഞ്ചിനടക്കം മര്‍മമ്മപ്രധാനമായ 27 പാര്‍ട്ട്‌സുകള്‍ ഇന്ത്യന്‍ നിര്‍മിതമാണ്. അഡാപ്റ്റീവ് ലേസര്‍ വെള്‍ഡ്‌സ് ഉപയോഗിച്ച് നിര്‍മിക്കുന്ന ആദ്യ ഇന്ത്യന്‍ വാഹനമാണ് കോംപാസ്. കഴിഞ്ഞ ഏപ്രിലില്‍ അവതരിപ്പിച്ച കോംപാസ് ഏതാനം മാസങ്ങള്‍ക്കുള്ളില്‍ വിപണിയിലെത്തും. വില സംബന്ധിച്ച കാര്യങ്ങള്‍ കമ്ബനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 20-30 ലക്ഷത്തിനകത്താണ് കോംപാസിന്റെ വില. ജീപ്പ് നിരയില്‍ റെനഗേഡിനും ചെറോക്കിക്കും ഇടയിലായിലാണ് കോംപാസിന്റെ സ്ഥാനം.
ടെയോട്ട ഫോര്‍ച്യൂണര്‍, ഹോണ്ട സിആര്‍വി, ഫോര്‍ഡ് എന്‍ഡവര്‍, ഹ്യുണ്ടായി ടക്‌സണ്‍ എന്നിവയാകും ഇവിടെ ജീപ്പ് കോംപാസിന്റെ മുഖ്യ എതിരാളികള്‍. 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 160 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമേകും. 2.0 ലിറ്റര്‍ ഡീസല്‍ പതിപ്പ് 170 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കുമേകും. രണ്ടിലും 6 സ്പീഡ് മാനുവല്‍, സെവന്‍ സ്പീഡ് െ്രെഡ ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ്. റെനഗേഡ് പ്ലാറ്റ്‌ഫോമില്‍നിന്ന് അല്‍പ്പം മാറ്റത്തോടെയാണ് കോംപാസിന്റെ വരവെങ്കിലും ഗ്രാന്റ് ചെറോക്കിയുമായി സാമ്യമുള്ളതാണ് രൂപം. 6 എയര്‍ബാഗിനൊപ്പം എകദേശം അന്‍പതോളം സുരക്ഷാ സംവിധാനങ്ങളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്‌പോര്‍ട്ട്, ലോഞ്ചിട്യൂഡ്, ലിമിറ്റഡ് എന്നീ മൂന്നു പതിപ്പുകളില്‍ കോംപാസ് ലഭ്യമാകും. 4ത2, 4ത4 വകഭേദങ്ങളില്‍ 221 എം.എമ്മിന്റെ മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും കോംപാസിനുണ്ട്. 4398 എംഎം നീളവും 1819 എംഎം വീതിയും 1667 എംഎം ഉയരവും 2636 എംഎം വീല്‍ബേസും വാഹനത്തിനുണ്ട്. ഓട്ടോ, സ്‌നോ, മണ്ട്, സാന്റ് തുടങ്ങി നാല് വിധത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ടെറ്റൈയ്ന്‍ മാനേജ്‌മെന്റ് സംവിധാനവും കോംപാസില്‍ ലഭ്യമാണ്. ചൈനയ്ക്കും ബ്രസീലിനും മെക്‌സിക്കോയ്ക്കും പുറമേ ഇന്ത്യയും ഇനി ജീപ്പിന്റെ നിര്‍മാണകയറ്റുമതി ഹബ്ബായി മാറുകയാണ്.