/kalakaumudi/media/post_banners/f8039dedf479990d52d98733a1c3bdd1b485d234e90788d63864011e0f34f1a3.jpg)
ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ കവാസാക്കിയുടെ നിഞ്ച 400 ഇന്ത്യന്‍ വിപണിയിലെത്തി. അമ്പരപ്പിക്കുന്ന പുതിയ കവാസാക്കിയുടെ നിഞ്ച 400 ബൈക്കിന്റെ ഹൃദയം എന്നത് 399 സിസി പാരലല്‍ ട്വിന്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ്. 10,000 ആര്‍പിഎം ല്‍ 48.3 പിഎച്ച്പി കരുത്തും 8,000 ആര്‍പിഎം ല്‍ 38 എന്‍ എം ടോര്‍ക്യൂ ഉം ഈ എഞ്ചിന്‍ സൃഷ്ടിക്കുന്നതാണ്. പുതിയ പൂര്‍ണ ഫെയേര്‍ഡ് നിഞ്ച 400 ന്റെ ദില്ലി എക്സ്ഷോറൂം വില 4.69 ലക്ഷം രൂപയാണ് .സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയുള്ള ആറു സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍.