ക്വിഡ് മഹാമഹം അറ്റ് കൊച്ചി നാളെ

പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ റെനോള്‍ട്ടിന്റെ ചെറുകാറായ ക്വിഡ് ഉടമകളുടെ കുടുംബ സംഗമം ക്വിഡ് മഹാമഹം അറ്റ് കൊച്ചി നാളെ(മാര്‍ച്ച് 11ന് സംഘടിപ്പിക്കുന്നു)

author-image
S R Krishnan
New Update
ക്വിഡ് മഹാമഹം അറ്റ് കൊച്ചി നാളെ

കൊച്ചി : പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ റെനോള്‍ട്ടിന്റെ ചെറുകാറായ ക്വിഡ് ഉടമകളുടെ കുടുംബ സംഗമം ക്വിഡ് മഹാമഹം അറ്റ് കൊച്ചി നാളെ(മാര്‍ച്ച് 11ന് സംഘടിപ്പിക്കുന്നു).കലൂര്‍ റെനെ ഇവന്റ് ഹബ്ബില്‍ വൈകിട്ട് 5.30 മുതല്‍ രാത്രി 9 വരെയാണ് കുടുംബ സംഗമം. 200ല്‍ പരം ക്വിഡ് ഉടമകള്‍ സംഗമത്തില്‍ പങ്കെടുക്കും. റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ സാദിഖ് അലി സംഗമം ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് അദ്ദേഹം റോഡ് സുരക്ഷാ നിയമത്തെക്കുറിച്ചും, നിരത്തില്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും ക്ലാസ് എടുക്കും. സംഗമത്തില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ സൈക്ക്യാട്രിസ്റ്റ് ഡോ. സി.ജെ. ജോണ്‍ മുഖ്യ അതിഥിയായിരിക്കും. ഗുഡ് പേരന്റിങ്ങിനെക്കുറിച്ചും,കുട്ടികളിലെ പരീക്ഷാപേടിയേക്കുറിച്ചും സംവദിക്കും. ടിവിഎസ് റെനോള്‍ട്ട് കസ്റ്റമര്‍ കെയര്‍ വിഭാഗം മേധാവി ശ്രീമതി ബിനു ആര്‍ പിള്ള, ടിവിഎസ് റീജിയണല്‍ മേധാവി വിഷ്ണു ഗുരുദാസ്, റീജയണല്‍ മാനേജര്‍ മാര്‍ട്ടിന്‍ ജേക്കബ് എന്നിവര്‍ കുടുംബസംഗമത്തിന് നേതൃത്വം നല്‍കും. വില്‍പനാനന്തര സേവനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുകയും മികച്ച ഉപഭോക്തൃബന്ധം നിലനിര്‍ത്തുകയുമാണ് സംഗമത്തിന്റെ ലക്ഷ്യമെന്നും, ക്വിഡ് ഉടമകള്‍ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്നും സീനിയര്‍ വൈസ് പ്രസിഡന്റ് തോമസ് സ്റ്റീഫന്‍ പറഞ്ഞു.

 

Kwid