/kalakaumudi/media/post_banners/51f11276a4fcd265079cdc836d5c0c0594aa7bad79387870e5823774f55aa7fb.jpg)
ന്യൂഡല്‍ഹി: രാജ്യത്ത് തന്നെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ഹാച്ചബാക്ക് മോഡലുകളാണ് മാരുതിയുടെ സ്വിഫ്റ്റും ബലേനൊയും.എന്നാല്‍ മാരുതി സ്വിഫ്റ്റ്, ബലേനൊ കാറുകള്‍ ഇപ്പോള്‍ തിരിച്ചു വിളിക്കുന്നു. പ്രമുഖ ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളായ മാരുതിയുടെ അഭിമാന മോഡലുകളായ പുതിയ സ്വിഫ്റ്റ്, പ്രീമിയം ഹാച്ച്ബാക്ക് ബലേനൊ കാറുകള്‍ തിരിച്ചു വിളിക്കുകയാണ്.ഈ കാറുകളുടെ ബ്രേക്കിങ് സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നാണ് തിരികെ വിളിക്കുന്നത്.ബ്രേക്കിന്റെ വാക്വം ഹോസില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ ഒന്നിനും 2018 മാര്‍ച്ച് 16നും ഇടയില്‍ നിര്‍മിച്ച 52,686 സിഫ്റ്റ്, ബലേനൊ കാറുകളാണ് പരിശോധനകള്‍ക്കായി തിരികെ വിളിച്ചിരിക്കുന്നത്. അതിനാല്‍ ഈ മാസം 14 മുതല്‍ സര്‍വീസ് ക്യാമ്പയിന്‍ ആരംഭിക്കുമെന്നും ഉടമകള്‍ക്ക് ഡിലറെ സമീപിച്ച് സര്‍വീസ് നടത്താമെന്നും മാരുതി അറിയിച്ചു.കൂടാതെ കമ്പനി ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് ആഗോളതലത്തില്‍ തന്നെ സര്‍വീസ് ക്യാമ്പയിന്‍ സംഘടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല,കമ്പനി സംഘടിപ്പിച്ചിരിക്കുന്ന ഈ സര്‍വീസ് തികച്ചും സൗജന്യമായിരിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നു.