ഏഴു പേര്‍ക്ക് ഇരിക്കാവുന്ന മാരുതി വാഗണ്‍ ആര്‍ വരുന്നു

ഏഴു പേര്‍ക്ക് ഇരിക്കാവുന്ന മാരുതി വാഗണ്‍ ആര്‍ വരുന്നു. രൂപത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതെ വര്‍ഷങ്ങളോളം ഓടിയ വാഗണ്‍ ആര്‍ ഒടുവില്‍ വലിയ മാറ്റത്തോടെ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

author-image
ambily chandrasekharan
New Update
ഏഴു പേര്‍ക്ക് ഇരിക്കാവുന്ന മാരുതി വാഗണ്‍ ആര്‍ വരുന്നു

ഏഴു പേര്‍ക്ക് ഇരിക്കാവുന്ന മാരുതി വാഗണ്‍ ആര്‍ വരുന്നു. രൂപത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതെ വര്‍ഷങ്ങളോളം ഓടിയ വാഗണ്‍ ആര്‍ ഒടുവില്‍ വലിയ മാറ്റത്തോടെ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ വാഗണ്‍ ആര്‍ അടിസ്ഥാനത്തിലുള്ള സുസുക്കി സോളിയോയുടെ പരീക്ഷണ ഓട്ടങ്ങളും ഇതിനോടകം നടന്നിട്ടുണ്ട്.
അന്നും ഇന്നും മാരുതി നിരയിലെ ജനപ്രിയ മോഡലാണ് വാഗണ്‍ ആര്‍. നീളം വര്‍ധിപ്പിച്ച് സെവന്‍ സീറ്റര്‍ വാഗണറാണ് മാരുതിയുടെ പരിഗണനയിലുള്ളതെന്നാണ് നിലവിലത്തെ സൂചന. ഈ വര്‍്ഷം സെപ്തംബറോടെ സെവന്‍ സീറ്റര്‍ വാഗണ്‍ ആറിനുള്ള ഒരുക്കങ്ങള്‍ കമ്പനി ആരംഭിച്ചേക്കും. അങ്ങനെയെങ്കില്‍ ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം തുടക്കത്തിലോ സെവന്‍ സീറ്റര്‍ വാഗണ്‍ ആര്‍ നിരത്തിലെത്തും.

1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്ജി ന്‍ 90 ബിഎച്ച്പി പവറും 118 എന്എംി ടോര്‍ക്കുരമാണ് നല്‍കുക. 5 സ്പീഡ് എ.എം.ടി.യാണ് ട്രാന്‌സ്മിേഷന്‍. ഇന്ത്യയിലെത്തുമ്പോള്‍ പെട്രോളും ഡീസല്‍ പതിപ്പും പരിഗണിക്കാനാണ് സാധ്യത. ഇന്‍ഡൊനീഷ്യയില്‍ വാഗണ്‍ ആര്‍ R3 എന്ന പേരില്‍ ഒരു സെവന്‍ സീറ്റര്‍ നേരത്തെ സുസുക്കി അവതരിപ്പിച്ചിരുന്നു. ജാപ്പനീസ് മാര്‍ക്കഷറ്റിലുള്ള സോളിയോ സെവന്‍ സീറ്റര്‍ സബ് ഫോര്‍ മീറ്റര്‍ എംപിവി ശ്രേണിയിലാണ് സുസുക്കി വിറ്റഴിക്കുന്നത്. മാരുതി നിരയില്‍ എര്‍ട്ടിരഗയ്ക്കും എക്കോയ്ക്കും ഇടയിലാകും പുതിയ വാഗണ്‍ ആറിന്റെ സ്ഥാനം. ഡാറ്റ്സണ്‍ ഗോ പ്ലസായിരിക്കും ഇവിടെ സെവന്‍ സീറ്റര്‍ വാഗണ്‍ ആറിന്റെ മുഖ്യ എതിരാളി.

Maruti Wagon R new model