/kalakaumudi/media/post_banners/001f77e2d4fdc2a45025e0565a24729f1ad3931f13fab315bcc002a33d09c749.jpg)
നേതാജി സുഭാഷ് ചന്ദ്രബോസ് ഉപയോഗിച്ചിരുന്ന വാന്‍ഡറര്‍ സെഡാന് 76 വര്‍ഷങ്ങള്‍ക്ക് ശേഷംവീണ്ടും നിരത്തില്‍ തിരിച്ചെത്തുന്നു. കൊല്‍ക്കത്തയില്‍ നേതാജിയുടെ തറവാടു വസതി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാജി റിസര്‍ച്ച് ബ്യൂറോയുടെ നേതൃ
ത്വത്തിലാണ് BLA 7169 എന്ന നമ്ബറിലുള്ള ചരിത്രവാഹനം പൊടിതട്ടിയെടുത്തത്. ജനുവരി 18ന് നേതാജി വസതിയില്‍ നടക്കുന്നചടങ്ങില്‍ രാഷ്ട്രപതി പ്രണബ്മുഖര്‍ജി പുത്തന്‍ വാന്ഡററിനെ ഔദ്യോഗികമായി പുറത്തിറക്കും.
1941ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കിയപ്പോള്‍ രക്ഷപ്പെടാന്‍ നേതാജി ഉപയോഗിച്ചത് ഈ വാന്‍ഡറര്‍ സെഡാനെയായിരുന്നു.ആന്ന് പോലീസിന്റെ കണ്ണുവെട്ടിച്ച് കൊല്‍ക്കത്തയില്‍നിന്ന് ഝാര്‍ഖണ്ഡിലെ ഗോമോഹി വരെുള്ള യാത്ര വാന്ഡററില് നേതാജിയുടെഅവസാന യാത്രയായി അവശേഷിച്ചു. മൂത്ത സഹോദരന് ശരച്ചന്ദ്രബോസിന്റെ മകന് സിസിര്‍ കുമാര്‍ ബോസാണ് അന്ന് കാറോടിച്ചിരുന്നത്. 45 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1971ല്‍ ഒരു ജാപ്പനീസ് ഹ്രസ്വചിത്രത്തിന്റെ ഭാഗമായാണ് അവസാനമായിവാന്ഡറര് നിര
ത്തിലിറക്കിയത്.അതിന് ശേഷം നേതാജി ഭവന് മുന്നില്‍ ഗ്ളാസ് ബോക്സിനുള്ളില്‍ പ്രദര്‍ശനത്തിന് വെച്ചകാര് കഴിഞ്ഞ വര്‍ഷം ജൂലായിലാണ് പുതുക്കി പണിയാന്‍ ആരംഭിച്ചത്. 1937ല്‍ ജര്‍മന്‍ ആഢംബരവാഹനനിര്മാതാക്കളായ ഔഡി നിര്‍മിച്ച വാന്‍ഡറിനെ മുഖം മിനുക്കാനും ഔഡിയെ തന്നെയാണ് നേതാജി റിസര്‍ച്ച് ബ്യൂറോ ഏല്‍പ്പിച്ചത്.
ഏകദേശം 4680 രൂപയാണ് അന്ന് ഈ സെഡാന്റെ വില. പഴയവാന്ഡറര് രൂപത്തില്‍ യാതൊരു മാറ്റവും വരാതിരിക്കാന്പ്രത്യേകം ശ്രദ്ധിച്ചാണ് അറ്റകുറ്റപണികള്‍ നടത്തിയത്.