ടാറ്റ മോട്ടോഴ്സിന്‍റെ ഹൈബ്രിഡ് ഇലക്ട്രിക് ബസ്

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഹൈബ്രിഡ് ഇലക്ട്രിക് ബസുകള്‍ അവതരിപ്പിച്ചു. പരിസ്ഥിതി മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ടാറ്റ മോട്ടോഴ്സ്

author-image
subha Lekshmi b r
New Update
 ടാറ്റ മോട്ടോഴ്സിന്‍റെ ഹൈബ്രിഡ് ഇലക്ട്രിക് ബസ്

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഹൈബ്രിഡ് ഇലക്ട്രിക് ബസുകള്‍ അവതരിപ്പിച്ചു. പരിസ്ഥിതി മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ടാറ്റ മോട്ടോഴ്സ് പുതിയ ബസ് അവതരിപ്പിച്ചിരിക്കുന്നത്. മെട്രോ നഗരങ്ങളെ ലക്ഷ്യംവച്ചാണ് വാഹനം പുറത്തിറക്കിയിരിക്കുന്നതെന്ന് കന്പനി അറിയിച്ചു. ഒന്നര കോടി മുതല്‍ രണ്ടു കോടി രൂപ വരെയാണ് വാഹനത്തിന്‍റെ വില. ഫ്യുവല്‍ സെല്‍ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് ഈ ബസുകള്‍ പ്രവര്‍ത്തിക്കുക.

പൂനെ, ധര്‍വാഡ്, പാന്‍റ്നഗര്‍, ലക്നോ എന്നിവിടങ്ങളിലാണ് ബസിന്‍റെ നിര്‍മ്മാണം, രൂപകല്‍പ്പന എന്നിവ നടക്കുന്നത്. 

TATA