പുതിയ റോള്‍സ്-റോയ്‌സ് ഫാന്റം വിപണിയിലെത്തി

കൊച്ചി : ആഡംബര കാര്‍ പ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന റോള്‍സ്-റോയ്‌സ് ഫാന്റം വിപണിയിലെത്തി. 1925 മുതല്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ചില പുരുഷന്മാരും സ്ത്രീകളും ചരിത്രത്തിലെ നിര്‍ണായക മുഹൂര്‍ത്തങ്ങളിലേക്ക് സഞ്ചരിച്ചത് ഈ അത്യാഡംബര രഥമായ ഫാന്റത്തിലാണ്. റോള്‍സ്-റോയ്‌സ് കാറുകള്‍ ഇന്ത്യയിലെ മഹാരാജാക്കന്മാര്‍ നിധിപോലെ കാത്തുസക്ഷിച്ചിരുന്നു. മൈസൂര്‍ മഹാരാജാവ് ഒരു സമയത്ത് ഏഴ് കാറുകള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു എന്നു പറയപ്പെടുന്നു.

author-image
Raji Mejo
New Update
 പുതിയ റോള്‍സ്-റോയ്‌സ് ഫാന്റം  വിപണിയിലെത്തി

കൊച്ചി : ആഡംബര കാര്‍ പ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന റോള്‍സ്-റോയ്‌സ് ഫാന്റം വിപണിയിലെത്തി.
1925 മുതല്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ചില പുരുഷന്മാരും സ്ത്രീകളും ചരിത്രത്തിലെ നിര്‍ണായക മുഹൂര്‍ത്തങ്ങളിലേക്ക് സഞ്ചരിച്ചത് ഈ അത്യാഡംബര രഥമായ ഫാന്റത്തിലാണ്. റോള്‍സ്-റോയ്‌സ് കാറുകള്‍ ഇന്ത്യയിലെ മഹാരാജാക്കന്മാര്‍ നിധിപോലെ കാത്തുസക്ഷിച്ചിരുന്നു. മൈസൂര്‍ മഹാരാജാവ് ഒരു സമയത്ത് ഏഴ് കാറുകള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു എന്നു പറയപ്പെടുന്നു. ഹൈദരാബാദിലെ അവസാനത്തെ നൈസാമായ സര്‍ മിര്‍ ഒസ്മാന്‍ ഖാന്‍ സിദ്ദിഖി അസഫ് ജാ ഏഴാമന്‍ തന്റെ ജീവിതകാലത്ത് അമ്പതിലേറെ റോള്‍സ്-റോയ്‌സ് മോട്ടോര്‍ കാറുകള്‍ സ്വന്തമാക്കിയരുന്നു.ഉത്കൃഷ്ടത കൈവരിക്കുന്നതിനുള്ള റോള്‍സ്-റോയ്‌സിന്റെ അക്ഷീണ പ്രയത്‌നം ഈ അത്യാഡംബര ഇനത്തിന്റെ നിരന്തരമായ നവീകരണത്തില്‍ കലാശിച്ചിരിക്കയാണ്. ഇപ്പോള്‍ ന്യൂ ഫാന്റം ഇന്ത്യയുടെ അത്യാഡംബര ശ്രേണിയുടെ കേന്ദ്ര സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു.ഫാന്റം ഇന്ത്യയില്‍ എല്ലാക്കാലത്തും വിജയത്തിന്റെ ഒരു അടയാളവും അധികാരത്തിന്റെ ഒരു ചിഹ്നവുമായിരുന്നുവെന്ന് വാഹനം അവതരിപ്പിച്ചുകൊണ്ട് റോള്‍സ്-റോയ്‌സ് മോട്ടോര്‍ കാര്‍സ് ചെന്നൈ, കെ.യു.എന്‍. എക്‌സ്‌ക്ലൂസീവ് എന്നിവയുടെ മാനേജിംഗ് ഡയറക്ടറായ വസന്തി ഭൂപതി പറഞ്ഞു.ഒരു നൂറ്റാണ്ടിലേറെയായി, റോള്‍സ്-റോയ്‌സ് ആഡംബര നിര്‍മ്മാണ
മികവിന്റെ ഒരു ആഗോള പ്രതീകമാണ്, ബ്രാന്‍ഡിന്റെ ചരിത്രത്തില്‍ ഇന്ത്യയ്ക്ക് സുപ്രധാനമായ ഒരു സ്ഥാനമാണുള്ളത്. പുതിയ ഫാന്റം ഒരു അസ്സല്‍ മാസ്റ്റര്‍പീസാണ്. പോള്‍ ഹാരീസ്, ഏഷ്യാ പസിഫിക് റീജിയണല്‍ ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍കിടെക്ചര്‍ ഓഫ് ലക്ഷ്വറിയില്‍ ഓള്‍ അലൂമിനിയം സ്‌പേസ് ഫ്രെയിം സാങ്കേതികവിദ്യയിലെ മഹത്തായ മുന്നേറ്റങ്ങള്‍, ഡ്രൈവ് ട്രെയിന്‍, സസ്‌പെന്‍ഷന്‍, സമാനതകളില്ലാത്ത മാജിക് കാര്‍പറ്റ് റൈഡ് സാദ്ധ്യമാക്കുന്ന ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍ എന്നിവ ഒരുക്കിയിരിക്കുന്നു. അടുത്തതലമുറ ഫോര്‍-കോര്‍ണര്‍ എയര്‍ സസ്‌പെന്‍ഷന്‍ സിസ്റ്റം, അത്യാധുനിക ഷാസി കണ്‍ട്രോള്‍ സിസ്റ്റംസ്, 130 കിലോഗ്രാമിന്റെ സൗണ്ട്
ഇന്‍സുലേഷന്‍, ഡബിള്‍-ലാമിനേറ്റഡ് ഗ്ലാസ്സ്, ബള്‍ക്ക്‌ഹെഡിനു കുറുകെ ഡ്യുവല്‍-സ്‌കിന്‍ അലോയികള്‍ എന്നിവ ന്യൂ ഫാന്റത്തെ സുഖത്തിന്റേയും പര്യായമാക്കുന്നു.
പുതുപുത്തന്‍ 6.76 ലിറ്റര്‍ ട്വിന്‍-ടര്‍ബോ ചാര്‍ജ്ഡ് വി12 എഞ്ചിന്‍, കേവലം 1,700 ആര്‍പിഎം-ല്‍ നിന്ന് 563 എച്ച്പിയും 900 എന്‍എംന്റെ ടോര്‍ക്കും അനായാസം ഡെലിവര്‍ ചെയ്ത്, അതിന്റെ ആയാസരഹിതമായ 8 സ്പീഡ്, സാറ്റലൈറ്റ് എയ്ഡഡ് ട്രാന്‍സ്മിന്റെ സഹായത്തോടെ, വെറും 5.4 സെക്കന്‍ഡ് കൊണ്ട്
പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത ആര്‍ജ്ജിക്കാന്‍ ന്യൂ ഫാന്റത്തെ സഹായിക്കുന്നു.
ന്യൂ ഫാന്റത്തിന്റെ കേന്ദ്രബിന്ദു ഗ്യാലറി ആണ്. ഒരു മോട്ടോര്‍ കാറിന്റെ ഡാഷ്‌ബോര്‍ഡിന്റേയും ഇന്‍സ്ട്രുമെന്റ് പാനല്‍ ഏരിയയുടേയും പൂര്‍ണ്ണമായും സമകാലീനവും ആഡംബരപൂര്‍ണ്ണവുമായ പുനര്‍വ്യാഖ്യാനം.
വില സ്റ്റാന്‍ഡേര്‍ഡ് വീല്‍ബേസിന് 9.5 കോടി രൂപയും നാല് വര്‍ഷ സര്‍വീസ് പാക്കേജും, റീജിയണല്‍ വാറന്‍ഡിയും 24 മണിക്കൂര്‍ റോഡ്‌സൈഡ് സപ്പോര്‍ട്ടും ഉള്‍പ്പെടെ ഫാന്റം എക്സ്റ്റന്റഡ് വീല്‍ബേസിന് 11.35 കോടി രൂപയുമാണ്. ഓരോ ഫാന്റവും ഉപഭോക്താവിന്റെ സ്‌പെസിഫിക്കേഷന്‍ അനുസരിച്ച് തയ്യാറാക്കുന്നതിനാല്‍ വില അതിനെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നതാണ്.

 

 

New Rolls-Royce Phantom Reached the market