മാരുതി കാര്‍ ഓള്‍ട്ടോ കെ10ന്റെ പുതിയ മോഡല്‍ വിപണിയില്‍

മാരുതിയുടെ ജനപ്രിയ കാര്‍ ഓള്‍ട്ടോ കെ10ന്റെ പുതിയ മോഡല്‍ വിപണിയില്‍ എതത്തിക്കഴിഞ്ഞു

author-image
parvathyanoop
New Update
മാരുതി കാര്‍ ഓള്‍ട്ടോ കെ10ന്റെ പുതിയ മോഡല്‍ വിപണിയില്‍

മാരുതിയുടെ ജനപ്രിയ കാര്‍ ഓള്‍ട്ടോ കെ10ന്റെ പുതിയ മോഡല്‍ വിപണിയില്‍ എതത്തിക്കഴിഞ്ഞു. സ്റ്റാന്‍ഡേര്‍ഡ്, എല്‍എക്‌സ് ഐ, വിഎക്‌സ് ഐ, വിഎക്‌സ് ഐ പ്ലസ് എന്നീ നാലു വകഭേദങ്ങളില്‍ ലഭിക്കുന്ന മാനുവല്‍ ഗിയര്‍മോഡലിന്റെ വില 3.99 ലക്ഷം രൂപ മുതല്‍ 5.33 ലക്ഷം രൂപ വരെയാണ്.

കമ്പനി ഇതുവരെ മോഡലിന്റെ 40 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഹ്യുണ്ടായ് സാന്‍ട്രോ, റെനോ ക്വിഡ് എന്നിവയാകും പുത്തന്‍ ആള്‍ട്ടോ കെ 10 -ന്റെ വിപണിയിലെ പ്രധാന എതിരാളികള്‍.സുരക്ഷയ്ക്കായി ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി എന്നിവ അടക്കം 15 ല്‍ അധികം ടെക്‌നോളജി ഡ്രിവണ്‍ സംവിധാനങ്ങളുണ്ട്.

വിഎക്‌സ്‌ഐ, വിഎക്‌സ് ഐ പ്ലസ് എന്നീ മോഡലുകളില്‍ എജിഎസ് ഗിയര്‍ബോക്‌സും മാരുതി നല്‍കുന്നുണ്ട്. 5.49 ലക്ഷം രൂപ മുതല്‍ 5.83 ലക്ഷം രൂപ വരെയാണ് വില.വലിയ മാറ്റങ്ങളുമായി എത്തിയ വാഹനത്തിന്റെ ബുക്കിങ്ങും മാരുതി ആരംഭിച്ചു കഴിഞ്ഞു. 11000 രൂപ നല്‍കി ഓണ്‍ലൈനായോ മാരുതി സുസുക്കി അരീന ഡീലര്‍ഷിപ്പ് വഴിയോ വാഹനം ബുക്ക് ചെയ്യാം. വലിയ മുന്‍ ഗ്രില്ലും ഹെഡ്ലാംപുകളുമാണ് മുന്‍ഭാഗത്തെ പ്രധാന ആകര്‍ഷണം.

ടെയില്‍ലാംപുകള്‍ക്കും മനോഹര രൂപഭംഗി നല്‍കിയിരിക്കുന്നു. 3530 എംഎം നീളവും 1520 എംഎം ഉയരവും 1490 എംഎം വീതിയുമുണ്ട് പുതിയ വാഹനത്തിന്. ഉള്ളില്‍ ഫ്‌ലോട്ടിങ് ടച്ച് സ്‌ക്രീനും സ്‌റ്റൈലന്‍ സ്റ്റിയറിങ് വീലും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമുണ്ട്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 7 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് കാറില്‍.

ആള്‍ട്ടോ കെ 10 ന്റെ വരവോടെ ഈ സെഗ്മെന്റില്‍ മാരുതി തങ്ങളുടെ ആധിപത്യം കൂടി ഉറപ്പിക്കും. ബഡ്ജറ്റ് കാര്‍ നോക്കുന്നവര്‍ക്ക് 998 സിസി എഞ്ചിനുള്ള ആള്‍ട്ടോ കെ10 മികച്ചതും താങ്ങാനാവുന്നതുമായ ഓപ്ഷനാണ്.

 

maruti car alto k10 maruthi suzuki