/kalakaumudi/media/post_banners/8948009257a638c619057e89de043fb67a8f6dad4ea492205c6dd2128eba4c9b.jpg)
പ്രീമിയം ഹാച്ച്ബാക്ക് ആയി നിസാന്‍ മൈക്ര എത്തുകയാണ് വിപണിയിലേക്ക്.പുതുതലമുറയിലെ മൈക്രയെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് നിസാന്‍. കഴിഞ്ഞ വര്‍ഷം ആഗോള വിപണിയില്‍ അവതരിപ്പിച്ച മോഡലിനെയാണ് ഇപ്പോള്‍ ഇന്ത്യയിലെത്തിക്കുന്നത്. മാത്രവുമല്ല ഒരല്‍്പം പ്രീമിയം മുഖമാണ് നിലവില്‍ ആഗോള വിപണികളില്‍ മൈക്രയ്ക്കുളളത്്. എന്നാല്‍ ഇന്ത്യയില്‍ ബജറ്റി വിലയിലും, ചെലവു കുറഞ്ഞ സിഎംഎഫ്-എ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തിയുമായിരിക്കും ഇന്ത്യയില്‍ നിസാന്‍ മൈക്ര ഒരുങ്ങുക. നിലവിലെ 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ തന്നെയായിരിക്കും പുത്തന്‍ മൈക്രയ്ക്കും കരുത്തേകുക. ഇന്ത്യയില്‍ മാരുതി ബലെനോ, ഹ്യുണ്ടായി എലൈറ്റ് ഐ20,ഹോണ്ട ജാസ് എന്നീ മോഡലുകള്‍ക്കായിരിക്കും പ്രധാന വെല്ലുവിളി ഉയര്‍ത്തുക.
ബജറ്റ് വിലയ്ക്കാണ് എത്തുന്നത് എന്നതിനാല്‍ പല പ്രീമിയം ഫീച്ചറുകളുടെയും അഭാവമുണ്ടായിരിക്കും. എന്നിരുന്നാലും പ്രീമിയം ഹാച്ച്ബാക്ക് എന്ന പേര് നിലനിര്‍ത്തക്ക രീതിയിലുള്ള ഫീച്ചറുകള്‍ പുതിയ മൈക്രയിലുണ്ടാകും.സുരക്ഷ മുന്‍നിര്‍ത്തി എബിഎസ്, എയര്‍ബാഗ് എന്നീ ഫീച്ചറുകളും ഉള്‍പ്പെടുന്നതായിരിക്കും.