മൂന്ന് എസ്‌.യു.വി മോഡലുകൾ ഇന്ത്യയിലെത്തിച്ച് നിസാൻ മോട്ടേഴ്സ്

മൂന്ന് ആഗോള മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് നിസാൻ മോട്ടേഴ്സ്. എട്ട് വർഷത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തുന്ന പുതുതലമുറ X-ട്രെയിൽ, കാഷ്‌കായ്, ജൂക്ക് എസ്‌യുവികളാണ് അടുത്ത വർഷത്തോടെ രാജ്യത്ത് വിൽപ്പനയ്ക്ക് എത്താൻ പോവുന്നത്.

author-image
santhisenanhs
New Update
മൂന്ന് എസ്‌.യു.വി മോഡലുകൾ ഇന്ത്യയിലെത്തിച്ച് നിസാൻ മോട്ടേഴ്സ്

മൂന്ന് ആഗോള മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് നിസാൻ മോട്ടേഴ്സ്. എട്ട് വർഷത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തുന്ന പുതുതലമുറ X-ട്രെയിൽ, കാഷ്‌കായ്, ജൂക്ക് എസ്‌യുവികളാണ് അടുത്ത വർഷത്തോടെ രാജ്യത്ത് വിൽപ്പനയ്ക്ക് എത്താൻ പോവുന്നത്.

സഹപങ്കാളികളായ റെനോ, മിത്സുബിഷി എന്നിവർക്ക് ഇന്ത്യയിലെ എസ്‌യുവി വിപണിയിൽ നഷ്‌ടപ്പെട്ട ആധിപത്യമാണ് X-ട്രെയിൽ, കാഷ്‌കായ്, ജൂക്ക് എന്നീ മോഡലുകളിലൂടെ നിസാൻ തിരിച്ചുപിടിക്കാൻ ഒരുങ്ങുന്നത്. ഇന്ത്യൻ നിരത്തുകളിൽ ഈ വാഹനങ്ങളുടെ സാധ്യതാ പരിശോധനകൾ തുടരുന്നതിനാൽ ഈ എസ്‌യുവികളുടെ കൃത്യമായ അവതരണ തീയതി ഇതുവരെ കമ്പനി തീരുമാനിച്ചിട്ടില്ല.

പ്രദർശിപ്പിച്ച മൂന്ന് മോഡലുകളിൽ എക്‌സ്-ട്രെയിൽ, കഷ്‌കായ് എസ്‌യുവികൾക്കായുള്ള റോഡ് സാധ്യതാ പരിശോധനകൾ നടന്നുവരികയാണെന്ന് നിസാൻ മോട്ടോർ അറിയിച്ചു. മറ്റ് രണ്ടെണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ വലിപ്പം കുറഞ്ഞ ജൂക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ക്രെറ്റ, സെൽറ്റോസ് എന്നിവയോട് മത്സരിക്കാം.

ഹ്യുണ്ടായി ട്യൂസോൺ, സിട്രൺ C5 എയർക്രോസ് തുടങ്ങിയ പ്രീമിയം എസ്‌യുവികളെ X-ട്രെയിൽ ഏറ്റെടുക്കും. അതേസമയം ഹാരിയറിന്റെയും മറ്റുള്ളവയുടെയും ജനപ്രീതിയാണ് കാഷ്‌കായ് ലക്ഷ്യമിടുന്നത്. സാധ്യതാ പരിശോധനകൾ പൂർത്തിയായാൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന മൂന്ന് മോഡലുകളിൽ ആദ്യത്തേത് X-ട്രെയിലായിരിക്കുമെന്ന് നിസാൻ സ്ഥിരീകരിച്ചു.

അടുത്തിടെ ഷാങ്ഹായ് ഓട്ടോ ഷോയ്ക്കിടെ ആഗോള വിപണിയിൽ പുതിയ തലമുറ X-ട്രെയിൽ എസ്‌യുവി നിസാൻ അവതരിപ്പിച്ചിരുന്നു. എസ്‌യുവി അടുത്തിടെ ഇന്ത്യൻ നിരത്തുകളിലും പരീക്ഷണം നടത്തിയിരുന്നു. CMF-C പ്ലാറ്റ്‌ഫോമിലാണ് നാലാംതലമുറ X-ട്രെയിൽ എസ്‌യുവി നിർമിച്ചെടുത്തിരിക്കുന്നത്.

ഉയർന്ന ഔട്ട്‌പുട്ട് ബാറ്ററിയും വേരിയബിൾ കംപ്രഷൻ റേഷ്യോ പെട്രോൾ എഞ്ചിൻ, പവർ ജനറേറ്റർ, ഇൻവെർട്ടർ, 150kW ഫ്രണ്ട് ഇലക്ട്രിക് മോട്ടോർ എന്നിവയുമായി സംയോജിപ്പിച്ച പവർട്രെയിനും ഉൾപ്പെടുന്ന ബ്രാൻഡിന്റെ ePOWER ഡ്രൈവ് സിസ്റ്റം ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

1.2 പെട്രോൾ എഞ്ചിനും 204 bhp പവർ വാഗ്ദാനം ചെയ്യുന്ന 1.5 ലിറ്റർ വേരിയബിൾ കംപ്രഷൻ റേഷ്യോ ടർബോ പെട്രോൾ എഞ്ചിനുമാണ് എസ്‌യുവിക്ക് തുടിപ്പേകുക. X-Trail നാലാം തലമുറ മോഡൽ 12v മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്യുന്നുണ്ട്.

റീജെനറേഷനിലൂടെ വേഗത കുറയുകയും ബാറ്ററിയിൽ സംഭരിക്കുകയും ചെയ്യുമ്പോൾ ഊർജ്ജം വീണ്ടെടുക്കാൻ ഇത് എസ്‌യുവിയെ സഹായിക്കുന്നു. ഇത് ഏകദേശം 6 Nm ടോർക്കും വർധിപ്പിക്കുന്നു. ഫ്രണ്ട്, ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷനുകളിൽ എസ്‌യുവി തെരഞ്ഞെടുക്കാനും സാധിക്കും.

സ്റ്റൈലിംഗിനെ സംബന്ധിച്ചിടത്തോളം കൂറ്റൻ വി-മോഷൻ ഫ്രണ്ട് ഗ്രില്ലും ബമ്പറിൽ ഘടിപ്പിച്ച എൽഇഡി ഹെഡ്‌ലാമ്പുകളും ഉപയോഗിച്ച് X-ട്രെയിലിന് പരിചിതമായ നിസാൻ ഡിസൈൻ തന്നെയാണ് ലഭിക്കുന്നത്. അതേസമയം ഡേടൈം റണ്ണിംഗ് ലൈറ്റുകൾ ഹെഡ്‌ലാമ്പിന് മുകളിലായാണ് ഘടിപ്പിച്ചിരിക്കുന്നത്.

ഇതിന് റാപ്എറൗണ്ട് ഡിസൈനാണ് ലഭിക്കുന്നതും. ഇനി വശങ്ങളിലേക്ക് നോക്കിയാൽ X-ട്രെയിലിന് പ്രൊമിനന്റ് വീൽ ആർച്ചുകളും നിസാൻ സമ്മാനിച്ചിട്ടുണ്ട്. അതേസമയം പിൻഭാഗം നമ്പർ പ്ലേറ്റ് ഇടവേളയ്ക്ക് താഴെയും മുകളിലുമായി ഒന്നിലധികം കട്ടുകളും ബോഡി ക്രീസുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നത് ഒരു പരുക്കൻ ശൈലിയാണ് സമ്മാനിക്കുന്നത്.

അഞ്ച്, ഏഴ് സീറ്റർ ലേഔട്ടുകളിൽ X-ട്രെയിൽ വാഗ്ദാനം ചെയ്യും. ഇന്ത്യയിൽ മിടുക്കൻമാരായ ഈ എസ്‌യുവികൾ കൂടി നിസാൻ ഷോറൂമുകളിൽ എത്തുമ്പോൾ തീർച്ചയായും ബ്രാൻഡിന്റെ മുഖഛായ തന്നെ മാറുമെന്ന് ഉറപ്പാണ്. മാഗ്നൈറ്റിന് ആളെ കയറ്റാനാവുമെങ്കിൽ ഈ കിടിലൻ മോഡലുകൾ വിപണിയിൽ എത്തുമ്പോൾ നിസാന്റെ വിപണിവിഹിതവും കുതിച്ചുയരുമെന്ന് തന്നെ പ്രതീക്ഷിക്കാം.

india suv Nissan Motors X-Trail Qashqai Juke