/kalakaumudi/media/post_banners/e92ee4ff2b54b1898205cd60f2be49400a1a33247229ba90b7750814105b97d8.jpg)
ഒറ്റ കമ്പനിയായി ഇനി ആഗോള വാഹന നിര്‍മാതാക്കളായ നിസ്സാനും റെനോയും ലയിക്കുന്നു.ലയനം യാഥാര്‍ത്ഥ്യമായാലാണ് ഫോക്‌സ്വാഗണ്‍, ടൊയോട്ട എന്നിവയ്ക്ക് സമാനമായ വന്‍കിനട ഓട്ടോമൊബൈല്‍ ഗ്രൂപ്പായി നിസ്സാന്‍-റെനോ മാറുക. റെനോയ്ക്ക് 43 ശതമാനം ഓഹരി പങ്കാളിത്തമാണ് നിലവില്‍ നിസ്സാന്‍ മോട്ടോഴ്‌സില്‍ ഉളളത്. മാത്രവുമല്ല റെനോയില്‍ നിസ്സാന് നിലവില്‍ 15ശതമാനം ഓഹരിയുമുണ്ട്. കൂടാതെ നായുടെ ചെയര്‍മാനായ കാര്‍ലോസ് ഘോസനാണ് ലയന ചര്‍ച്ചുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.ഇലക്ട്രിക് കാറുകള്‍ ഉള്‍പ്പെടെയുള്ള നവീന സാങ്കേതിക വിദ്യകളിലേക്ക് വ്യവസായം മാറാനിരിക്കെയാണ് ഇങ്ങനെയൊരു ലയനത്തെക്കുറിച്ച് ഇരുകൂട്ടരും ആലോചിക്കുന്നത്. ലയനം യാഥാര്‍ഥ്യമായാല്‍ ഫോക്‌സ്വാഗണ്‍, ടൊയോട്ട എന്നിവയ്ക്ക് സമാനമായ വന്‍കിട ഓട്ടോമൊബൈല്‍ ഗ്രൂപ്പായി നിസ്സാന്‍-റെനോ മാറും.