/kalakaumudi/media/post_banners/324e6d6ba468d604f2afa040626a70b70501d47e948f91a416c376cfdbc8a60d.jpg)
കൊച്ചി : നിസാന്‍ ടെറാനോ സ്‌പോര്‍ട്ട് സ്‌പെഷ്യല്‍ എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ചു.ഒട്ടേറെ പുതിയ ഫീച്ചറുകളും ആകര്‍ഷകമായ ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ ഡിസൈനുകളുമായിട്ടാണ് ഇത് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബോഡിയിലെ ഊര്‍ജ്ജസ്വലമായ മാറ്റങ്ങള്‍ക്കൊപ്പം കറുപ്പ് റൂഫ്, പുതിയ വീല്‍ ആര്‍ച്ച് ക്ലാഡിങ്ങ്സ് എന്നിവയോടൊപ്പമാണ് നിസാന്‍ ടെറാനോ സ്പോര്‍ട്ട്സ് എഡിഷന്‍ ആകര്‍ഷകമായ രീതിയില്‍ ഇറങ്ങിയിരിക്കുന്നത്. ടെറാനോ സ്പോര്‍ട്ടിന്റെ വില എന്നത് 12, 22,260 രൂപയാണ്.ജിയോഫെന്‍സിങ്ങ്, സ്പീഡ് അലര്‍ട്ട്, കര്‍ഫ്യൂ അലര്‍ട്ട് ഉള്‍പ്പടെയുള്ളതാണ് ഈ മോഡലിന്റെ പ്രധാന ഫീച്ചറുകള്‍.മാത്രമല്ല, ടെറാനോ സ്പോര്‍ട്ടിന് പുറമെ, ടെറാനോ 3 എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ് 1.6 പെട്രോള്‍, 1.5 ഡീസല്‍, 1.5 ടിഎച്ച്പി. 6 സ്പീഡ് അഡ്വാന്‍സ്ഡ് ഓട്ടോഡ്രൈവ് ഓപ്ഷനോട് കൂടിയും ടെറാനോ ലഭ്യമാണ്. കൂടാതെ വാഹനത്തിന്റെ ബോഡിയിലെ പുതിയ സ്ട്രൈപ്സും ക്രിംസണ്‍ സീറ്റ് കവറുകളും ഫ്ളോര്‍ മാറ്റുകളും സ്റ്റൈലിഷ് എസ്.യു.വി എന്ന ടെറാനോയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നുണ്ട്.
സ്പോര്‍ട്ടി എക്സറ്റീരിയറും ഡ്യുവല്‍ ടോണ്‍ ഇന്റീരിയറും സാഹസികമായ ജീവിതശൈലി പ്രതിഫലിപ്പിക്കുന്ന എസ്.യു.വി ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് മികച്ച പാക്കേജായിരിക്കുമെന്ന് നിസാന്‍ ഇന്ത്യ ്രൈപവറ്റ് ലിമിറ്റഡ് എം.ഡി ജെറോം സൈഗോ പറഞ്ഞു. സ്മാര്‍ട്ട് ഫോണുമായി കണക്റ്റ് ചെയ്യാവുന്ന നിസാന്‍ കണക്റ്റുമായാണ് ടെറാനോ സ്പോര്‍ട്ട് വിപണിയിലെത്തുന്നത്. 50ലേറെ ഫീച്ചറുകളും 3 വര്‍ഷത്തെ വാറണ്ടിയും ഇതിനുണ്ട്.