/kalakaumudi/media/post_banners/6df3cd620a72648bded2bfee4959fa373750bd5685b6ba5fbfd22f68d9754550.jpg)
വിപണി കീഴടക്കാന്‍ എത്തുകയാണ് റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്യുവി. റേഞ്ച് റോവര്‍, ഇതിന്റെ ബുക്കിംഗ് ലാന്‍ഡ് റോവര്‍ ആരംഭിച്ചു കഴിഞ്ഞു. 1.74 കോടി രൂപ മുതല്‍് എക്‌സ്‌ഷോറൂം വിലയുളള ഇരു മോഡലുകളും ജൂണിലാണ് വിപണിയിലെത്തുക. ഇതിന്റെ വിപണി വില എന്നത് 99.48 ലക്ഷം രൂപയില്‍ തുടങ്ങും. ജെസ്റ്റര്‍ കണ്‍ട്രോള്‍ സണ്‍ബ്ലൈന്‍ഡ്, എക്‌സിക്യൂട്ടീവ് ക്ലാസ് റിയര്‍ സീറ്റിംഗ് ഓപ്ഷന്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, 4ജി വൈഫൈ ഹോട്ട്‌സ്‌പോട്ട് കണക്ടിവിറ്റി എന്നിങ്ങനെ നീളും പുതിയ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് മോഡലുകളുടെ പ്രത്യേകത. പട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ വി6, വി8 എഞ്ചിന്‍ പതിപ്പുകളെ കമ്പനി ലഭ്യമാക്കുന്നുണ്ട്. 255 ബഎച്ച്പിത്തും 600 എന്‍ എം ടോര്‍ക്യൂ ഉം ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ വി6 ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍, 355 വിഎച്ച്പി കരുത്തും 740 എന്‍ എം ടോര്‍ക്യൂ ഉം ഉത്പാദിപ്പിക്കുന്ന 4.4 ലിറ്റര്‍ വി8 ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍ പതിപ്പുകളിലാണ് റേഞ്ച് റോവര്‍ ഡീസല്‍ മോഡലുകളുടെ ഒരുക്കം.പിക്‌സല്‍-ലേസര്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, അറ്റ്‌ലസ് മെഷ് ഗ്രില്‍ ഡിസൈന്‍ എന്നിവയാണ് എടുത്തുപറയാവുന്ന സവിശേഷത. ഹോട്ട് സ്റ്റോണ്‍ മസാജ് ഫംങ്ഷനോടെയുള്ള ഹീറ്റഡ് സീറ്റുകളാണ് മോഡലുകളില്‍.പുറംമോഡിയിലും അകത്തളത്തും ഒരുങ്ങിയിട്ടുള്ള മാറ്റങ്ങളാണ് പുതിയ ഫെയ്സ്ലിഫ്റ്റ് മോഡലുകളുടെ പ്രത്യേകത.