/kalakaumudi/media/post_banners/2709dc5c1530cf13567573f6439c7466f9a8d128cd28b09eed1de4b43a3416b6.jpg)
ആഡംബര വാഹന നിര്‍മ്മിതാക്കളായ റോള്‍സ് റോയിസ് പുതിയ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനം വിപണിയില്‍ എത്തിയിരിക്കുന്നു. വാഹനപ്രേമികളെ ആകര്‍ഷിക്കുന്ന തരത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്.ആരെയും ഒറ്റയടിക്ക് ആകര്‍ഷിക്കുന്ന, അത്ഭുതപ്പെടുത്തുന്ന സൗന്ദര്യത്തോടെയാണ് റോള്‍സ് റോയിസ് എസ്യുവി കള്ളിനന്‍ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ വൈല്‍ഡ് ലൈഫ് ആന്‍ഡ് പെഡ്സ്ട്രിയല്‍ വാര്‍ണിങ്ങ് സിസ്റ്റം, ടച്ച് സ്‌ക്രീന്‍ സിസ്റ്റം, പനോരമിക് ദൃശ്യത്തോടു കൂടിയ ക്യാമറ സിസ്റ്റം തുടങ്ങിയ ഫീച്ചറുകളുടെ നീണ്ട നിര തന്നെ കള്ളിനനിലുണ്ട്.കള്ളിനന്റെ ഔദ്യോഗിക അവതരണം അടുത്തവര്‍ഷമുണ്ടാകുമെന്നാണ് നിലവില്‍ അറിയിച്ചിരിക്കുന്നത്. മാത്രമല്ല ഇതിന്റെ പിന്‍ വശത്തെ ഡോര്‍ മുന്നില്‍ നിന്ന് പിന്നിലേയ്ക്ക് തുറക്കാവുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.