/kalakaumudi/media/post_banners/3d09c9e141b98894ebf20373b75559ae4f678d338c61173608760633093f5fae.jpg)
ലാൻഡ് റോവർ വാഹനങ്ങളുടെ ആരാധകനാണ് ബി.ജെ.പി എം.പിയും നടനുമായ സണ്ണി ഡിയോൾ. നിരവധി ലാൻഡ് റോവർ വാഹനങ്ങളുള്ള ഡിയോൾ കുടുംബത്തിലേക്ക് ഒരു ഡിഫൻഡറും കൂടി എത്തിയിരിക്കുന്നു.
ഇപ്പോഴിതാ ലാൻഡ് റോവറിന്റെ ഐതിഹാസിക മോഡൽ ഡിഫൻഡർ 110 ന്റെ ഉയർന്ന വകഭേദം സണ്ണി ഡിയോൾ മകനു പിറന്നാൾ സമ്മാനമായി നൽകി എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
അഞ്ചു ലീറ്റര്‍ വി8 എന്‍ജിൻ മോഡലാണ് പുതിയ വാഹനം. 518 ബിഎച്ച്പി കരുത്തും 625 എന്‍എം ടോര്‍ക്കും ഈ എൻജിൻ ഉത്പാദിപ്പിക്കും. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ് ഈ മോഡലിൽ. പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാൻ വെറും 5.2 സെക്കൻഡ് മാത്രം മതി ഈ കരുത്തന്.
നീണ്ട 67 വർഷത്തെ സേവനം അവസാനിപ്പിച്ച് 2016 ൽ വിടവാങ്ങിയ ഡിഫൻഡറിന്റെ പുതിയ പതിപ്പ് 2019 ലാണ് രാജ്യാന്തര വിപണിയിൽ എത്തിയത്. പഴയ ഡിഫൻഡറിന്റെ സവിശേഷതകൾ നഷ്ടപ്പെടാതെയും ആധുനിക സൗകര്യങ്ങൾ കൂട്ടിയിണക്കിയുമെത്തിയ പുതിയ ഡിഫൻഡർ ഏറെ ആരാധകരെ സൃഷ്ടിച്ചു.
ഒറിജിനൽ ലാൻഡ് റോവർ സീരിസിൽനിന്ന് വികസിപ്പിച്ച ഡിഫൻഡർ 1983 ലാണ് പുറത്തിറങ്ങുന്നത്. കുറഞ്ഞ ഫ്രണ്ട്, റിയർ ഓവർഹാങ് ആണു പുതിയ ഡിഫൻഡറിനും. ഇവ മികച്ച അപ്രോച്ച്, ഡിപ്പാർച്ചർ ആംഗിളുകൾ ലഭ്യമാക്കുകയും വാഹനത്തെ ഓഫ്റോഡിങ് സാഹചര്യങ്ങൾക്ക് തികച്ചും അനുയോജ്യമാക്കുകയും ചെയ്യുന്നു.
291 മി.മീ. ഗ്രൗണ്ട് ക്ലിയറൻസുണ്ട്. 900 മി.മീ. വരെ വെള്ളത്തിലൂടെ പോകാനുമാകും. 5 ലീറ്റർ പെട്രോൾ എൻജിൻ മോഡൽ കൂടാതെ മൂന്നു ലീറ്റർ പെട്രോൾ, മൂന്നു ലീറ്റർ ഡിസൽ എൻജിൻ മോഡലുകളും വാഹനത്തിനുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
