ഓട്ടോയില്‍ ഇടിച്ചു തകര്‍ന്ന് ഉപഭോക്താവിന് ഡെലിവറി ചെയ്യാനുളള സ്വിഫ്റ്റ് ഡിസയര്‍

ഓട്ടോയില്‍ ഇടിച്ചു തകര്‍ന്ന് ഉപഭോക്താവിന് ഡെലിവറി ചെയ്യാന്‍ എത്തിച്ച സ്വിഫ്റ്റ് ഡിസയര്‍്. ഉപഭോക്താവിന് കൈമാറാന്‍ വെച്ചിരുന്ന ഡിസയറാണ് ഓട്ടോയുമായി കൂട്ടിയിടിച്ച് തകര്‍ന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രങ്ങള്‍ പറയുന്നത്.

author-image
ambily chandrasekharan
New Update
ഓട്ടോയില്‍ ഇടിച്ചു തകര്‍ന്ന് ഉപഭോക്താവിന് ഡെലിവറി ചെയ്യാനുളള സ്വിഫ്റ്റ് ഡിസയര്‍

ഓട്ടോയില്‍ ഇടിച്ചു തകര്‍ന്ന് ഉപഭോക്താവിന് ഡെലിവറി ചെയ്യാന്‍ എത്തിച്ച സ്വിഫ്റ്റ് ഡിസയര്‍്. ഉപഭോക്താവിന് കൈമാറാന്‍ വെച്ചിരുന്ന ഡിസയറാണ് ഓട്ടോയുമായി കൂട്ടിയിടിച്ച് തകര്‍ന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രങ്ങള്‍ പറയുന്നത്. കനത്ത മഴയത്ത് മുന്നില്‍ സഞ്ചരിച്ച ഡിസൈറിനെ മറികടക്കാന്‍ ഓട്ടോ ശ്രമിച്ചപ്പോഴാണ് അപകടത്തിനു കാരണമായത്.അപ്രതീക്ഷിതമായി ഇയാള്‍ തിരിച്ചതാണ്് അപകത്തിന് കാരണമായത്.ഇടിയുടെ ആഘാതത്തില്‍ ഡിസയറിന്റെ വലതു മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അമിത വേഗത്തിലുള്ള ഇടിയില്‍ ഹെഡ്‌ലാമ്പ് ഘടനയും ബമ്പറും ടയറും പുറത്തുവന്ന നിലയിലാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ വൈറലാകുന്ന ചിത്രങ്ങള്‍.
കാര്‍ ഷോറൂമിലേക്ക് എത്തിക്കവേയാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗത്തില്‍ ഡിസയറെ ഓവര്‍ടേക്ക് ചെയ്ത് മറികടക്കാന്‍ ശ്രമിക്കവേ എതിരെ വന്ന വാഹനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓട്ടോ ഇടത്തേക്ക് വെട്ടിച്ചപ്പോള്‍ ഡിസയറിന്റെ മുമ്ബില്‍ ഇടിക്കുകയായിരുന്നു.

Swift Dzire to crash the auto and deliver the customer