/kalakaumudi/media/post_banners/3f2f6a1f431a938d21661b499ec3aae70746c24d20a38644262c5bdfaa26f125.jpg)
കൊച്ചി : മുന്‍നിര ഇരുചക്ര - മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി അവരുടെ പ്രഥമ 125 സിസി സ്‌കൂട്ടര്‍, ടിവിഎസ് എന്‍ടോര്‍ക് വിപണിയില്‍ അവതരിപ്പിച്ചു.ബിനോയ് ആന്റണി (ജനറല്‍ മാനേജര്‍ മാര്‍ക്കറ്റിംഗ്), ബദ്രി നാരായണന്‍ (റീജിയണല്‍ സെയില്‍സ് മാനേജര്‍ സൗത്ത്) എന്നിവര്‍ ചേര്‍ന്നാണ് സ്‌കൂട്ടര്‍ അവതരിപ്പിച്ചത്.ഇന്ത്യന്‍ യുവതയ്ക്കുവേണ്ടി രൂപകല്‍പന ചെയ്ത ടിവിഎസ് എന്‍ടോര്‍ക് ടിവിഎസ് റേസിങ്ങ് പെഡിഗ്രിയുടെ അടിസ്ഥാനത്തിലാണ് വികസിപ്പിച്ചെടുത്തത്. ഒപ്പം അതിനൂതനമായ സിവിടിഐ-ആര്‍ഇവിവി 3 വാല്‍വ് എഞ്ചിനും. ടിവിഎസ് സ്മാര്‍ട്ട്ക്‌സൊണക്റ്റ് സാങ്കേതികവിദ്യ പ്ലാറ്റ്‌ഫോം പുതിയ
സ്‌കൂട്ടറിനെ ഇന്ത്യയിലെ പ്രഥമ കണക്റ്റഡ് സ്‌കൂട്ടറാക്കി മാറ്റുന്നു.ടിവിഎസ് സ്മാര്‍ട്ട് കണക്റ്റ്, ബ്ലൂടൂത്ത് എനേബ്ള്‍ഡ് സ്‌കൂട്ടര്‍, സെല്‍ഫോണ്‍ കണക്ടിവിറ്റി, നാവിഗേഷന്‍ അസിസ്റ്റ്, സ്ട്രീറ്റ്, സ്‌പോര്‍ട്ട്, റൈഡ് സ്റ്റാറ്റസ് എന്നീ വിവിധ മോഡലുകള്‍, ഇന്‍-ബില്‍റ്റ് ലാപ് ടൈമര്‍, ആപ് എനേബ്ള്‍ഡ് പാര്‍ക്കിങ്ങ് ലൊക്കേറ്റര്‍, എഞ്ചിന്‍ ഓയില്‍ ടെമ്പറേച്ചര്‍ ഡിസ്‌പ്ലേ, ടോപ് സ്പീഡ് റെക്കോര്‍ഡര്‍ എന്നിവയാണ് പ്രത്യേകതകള്‍.
ടിവിഎസ് എന്‍ടോര്‍ക് 125-ന് സ്റ്റൈലിന്റെ കാര്യത്തില്‍ സമാനതകളില്ല. സിഗ്നേച്ചര്‍ ടെയില്‍, എല്‍ഇഡി സ്‌പോര്‍ട്ടി സ്റ്റബ്ബ് മഫ്‌ളര്‍, അഗ്രസീവ് ഹെഡ്‌ലാംപ് ക്ലസ്റ്റര്‍, ടെക്‌സ്‌ചേര്‍ഡ് ഫ്‌ളോര്‍ ബോര്‍ഡ്, ഡയമണ്ട് കട്ട് അലോയ് വീലുകള്‍ ഇവയെല്ലാം പുതിയ സ്‌കൂട്ടറിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളാണ്.
ടിവിഎസ് റേസിങ്ങ് പെഡിഗ്രി ടിവിഎസ് എന്‍ടോര്‍ക് 125-ന് ഏറ്റവും മികച്ച പ്രകടന ക്ഷമതയാണ് ലഭ്യമാക്കുന്നത്. കഴിഞ്ഞ നാലുവര്‍ഷമായി ഇന്ത്യന്‍ സ്‌കൂട്ടര്‍ റേസിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ടിവിഎസ് റേസിങ്ങ് സ്‌കൂട്ടര്‍ ടീമാണ് വിജയികള്‍.പുതുതലമുറ സിവിടിഐ-ആര്‍വിവി 124.79 സിസി, സിംഗിള്‍ സിലിണ്ടര്‍, 4 സ്‌ട്രോക്, 3-വാല്‍വ്, എയര്‍ കൂള്‍ഡ് എസ്ഒഎച്ച്‌സി എഞ്ചിന് (7500 ആര്‍പിഎമ്മില്‍ 9.4 പിഎസും 5500 ആര്‍പിഎമ്മില്‍ 10.5 എന്‍എം) മണിക്കൂറില്‍ 95 കിലോമീറ്റര്‍ ആണ് ഉയര്‍ന്ന സ്പീഡ്.
റൈഡര്‍ സുരക്ഷിതത്തോടൊപ്പം യാത്രാസുഖവും സൗകര്യവും എന്‍ടോര്‍ക് 125 ലഭ്യമാക്കുന്നത്. വീതി കൂടിയ 110ഃ80ഃ12 ട്യൂബ്‌ലസ് ടയര്‍, ടെലസ്‌കോപ്പിക് സസ്‌പെന്‍ഷന്‍, യുഎസ്ബി ചാര്‍ജര്‍, സീറ്റിനടിയിലെ വിശാലമായ സ്റ്റോറേജ്, ടിവിഎസ് പേറ്റന്റുള്ള ഇസെഡ് സെന്റര്‍ സ്റ്റാന്‍ഡ് എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.
ഡേ ടൈം റണ്ണിങ്ങ് ലാംപുകളോടുകൂടിയ പുതിയ സ്‌കൂട്ടര്‍, മാറ്റ് യെല്ലോ, മാറ്റ് ഗ്രീന്‍, മാറ്റ് റെഡ്, മാറ്റ് വൈറ്റ് നിറങ്ങളില്‍ ലഭ്യം. കൊച്ചി എക്‌സ് ഷോറൂം വില 62,350 രൂപ.