/kalakaumudi/media/post_banners/03345332f9f32b51f292eccbd205cda076601b10e864123f39ffa96e8b2bde03.jpg)
വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർ, ഡ്യുവൽ ചാനൽ എബിഎസും വോയിസ് അസിസ്റ്റും സജ്ജീകരിച്ച പുതിയ ടിവിഎസ് അപ്പാച്ചെ 160 4വി പുറത്തിറക്കി.
1,34,990 രൂപയാണ് എക്സ്-ഷോറൂം വില. മോട്ടോർ സൈക്കിൾ ഓടിക്കുന്നതിന്റെ ആനന്ദത്തോടൊപ്പം സുരക്ഷ കൂടെ പരിഗണിച്ചാണ് പുതിയ പതിപ്പ് ഇറക്കിയിരിക്കുന്നതെന്ന് കമ്പനി പറഞ്ഞു.
ഗോവയിൽ ടിവിഎസ് മോട്ടോറിന്റെ ഫ്ലാഗ്ഷിപ്പ് മോട്ടോർസൈക്കിൾ ഫെസ്റ്റിവലായ ടിവിഎസ് മോട്ടോസോളിന്റെ മൂന്നാം പതിപ്പിലാണ് അപ്പാച്ചെയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചത്.