/kalakaumudi/media/post_banners/0cfbab50a56666a417842003cd9b2c5ff698f841f96edee320771e09c00c9b3b.jpg)
ടാറ്റയുടെ എല്ലാ എസ് യുവകളില്‍ നിന്നും വേറിട്ട രൂപഭാവങ്ങളോടെ ടാറ്റയുടെ പുതിയ സബ് കോംപാക്ട് എസ്യുവി നെക്‌സണ്‍ ഇന്ത്യന്‍ നിരത്തിലെത്തുന്നു. അതിവേഗം വളരുന്ന സബ് കോംപാക്ട് എസ്യുവി ശ്രേണിയില്‍ നെക്‌സന്റെ വരവോടെ കടുത്ത മത്സരം തെന്നെയുണ്ടാകും. മാരുതി സുസുക്കിയുടെ വിറ്റാര ബ്രെസ, ഫോര്‍ഡ് എക്കോ സ്‌പോട്ട്, മഹീന്ദ്ര ടിയുവി 300 തുടങ്ങിയവരായിരിക്കും നെക്‌സണിന്റെ എതിരാളികള്‍. പ്രൊജക്ടര്‍ ഹെഡ്‌ലാംപുകള്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍, പിന്‍ഭാഗത്ത് സ്‌പോയിലര്‍ തുടങ്ങിയ പ്രത്യേകതകളുമായാണ് നെക്‌സണ്‍ എത്തുക. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ടര്‍ബോ ചാര്‍ജ്ഡ് വകഭേദവുമായാണ് നെക്‌സണിന്റെ വരവ്. 120 ബിഎച്ച്പിയില്‍ 170 എന്‍എം ടോര്‍ക്കാണ് നെക്‌സന്. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ റിവോ ടോര്‍ക് ഡീസല്‍ എന്‍ജിനാണെങ്കില്‍ 260 എന്‍എം ടോര്‍ക്കില്‍ 110 ബിഎച്ച്പി കരുത്ത് ആവാഹിക്കും. 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സും ഓട്ടോമാറ്റിക് വകഭേദവും നെക്‌സണിലുണ്ടാകും. 8 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, 6.5 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയുള്‍പ്പെടുന്ന പ്രീമിയം ഓഡിയോ സിസ്റ്റമാണ്. പെട്രോള്‍ എന്‍ജിന്‍ ലിറ്ററിന് 18 കിലോമീറ്ററും ഡീസല്‍ എന്‍ജിന്‍ ലിറ്ററിന് 23 കിലോമീറ്ററുമാണ് ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നത്. 6.5 ലക്ഷം രൂപ മുതല്‍ 11 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില യെന്നു പ്രതീക്ഷിക്കുന്നു.