/kalakaumudi/media/post_banners/04510d614c1a0a89dddbf10af5b120ad9435d900c1069534a26d424a4a9ddbb7.jpg)
പുതുതലമുറ 'അള്‍ട്രാ' ട്രക്കുകളുമായി ടാറ്റ മോട്ടോര്‍സ് വിപണിയിലേക്ക് എത്തുന്നു.പുതുതായി അവതരിച്ച അള്‍ട്രാ ട്രക്കുകളുടെ വില പത്തു ലക്ഷം രൂപ മുതല്‍് ഇരുപത്തഞ്ചു ലക്ഷം രൂപ വരെയാണെന്നാണ് റിപ്പോര്‍ട്ട്. ഏഴു മുതല്‍ പതിനാറു ടണ്‍വരെയാണ് ട്രക്കുകളുടെ ഭാരം വരുന്നത്. എന്നാല്‍ ഏറ്റവു പുതിയ ടര്‍ബ്ബോട്രൊണ് 3.0 ലിറ്റര്‍, 5.0 ലിറ്റര്‍് ഡീസല്‍ എഞ്ചിനുകളാണ് അള്‍ട്രാ ട്രക്കുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.മാത്രമല്ല,ടിപ്പര്‍്, റീഫര്‍, ഇരുചക്ര വാഹന കാരിയര്‍ എന്നിങ്ങനെ നീളുന്നതാണ് ടാറ്റയുടെ ഈ പുതിയ അള്‍ട്രാ ട്രക്ക് നിര. കൂടാതെ ജിപിഎസ്, അത്യാധുനിക ടെലിമാറ്റിക്‌സ് എന്നിവ ട്രക്കിലെ മുഖ്യാകര്‍ഷണങ്ങളില്ഡ ഒന്നാണ്.3.0 ലിറ്റര്‍എഞ്ചിന് 138 ബിഎച്ച്പി കരുത്തും 360 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും.
എന്നാല്‍, 5.0 ലിറ്റര്‍ എഞ്ചിന് 177 ബിഎച്ച്പി കരുത്തും 590 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ്. ഇതിനുപുറമെ ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഉള്ളത്.മാത്രമല്ല,എസ്എംഎസ്-ഇമെയില്‍ അലേര്‍ട്ടുകള്‍, തത്സമയ ട്രാക്കിംഗ്, ജിയോ ഫെന്‍സിംഗ്, റിമോട്ട് യൂണിറ്റ് മാനേജ്‌മെന്റ് എന്നിങ്ങനെ നീളും അള്‍ട്രാ ട്രക്കുകളുടെ മറ്റു സവിശേഷതകള്‍. മലേഷ്യ, ദക്ഷിണാഫ്രിക്ക, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ പോലുള്ള രാജ്യാന്തര വിപണികളിലേക്കും പുതുതലമുറ അള്‍ട്രാ ട്രക്കുകളെ ടാറ്റ കയറ്റുമതി ചെയ്യുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.A